ഒപ്പം വീണ്ടും വായനാമുറിയിലേക്ക്…

Share post:

അതിജീവനത്തിന്റെ കരുത്തു കാട്ടി ലോകം വീണ്ടും പഴയതുപോലെയായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചുപോകാനുളള ശ്രമം ആരംഭിച്ചിരിക്കുന്നു. സാധാരണപോലെയുള്ള ഒരു ജീവിതത്തിന് ഇപ്പോൾ അലങ്കാരമായി മുഖാവരണം ഉണ്ട് എന്നതൊഴിച്ചാൽ വലിയ സങ്കീർണ്ണതകളോ ആകുലതകളോ നാം നേരിടുന്നില്ലെന്ന് തോന്നുന്നു.

ലോകം മുഴുവന്റെയും ഈ അതിജീവനമുന്നേറ്റത്തിനൊപ്പം ഒപ്പവും പങ്കുചേരുകയാണ്. ഈ ലക്കം മുതൽ ഒപ്പം അച്ചടി പുനരാരംഭിച്ചിരിക്കുന്നു.

കോവിഡ് മൂലം കഴിഞ്ഞ മാർച്ച് മുതൽ  നമ്മുടെ രാജ്യം ലോക്ക് ഡൗണിലായപ്പോൾ അതിന്റെ പ്രതിസന്ധികൾ ഒപ്പത്തെയും ബാധിച്ചിരുന്നു. പ്രിന്റിംങ്, വിതരണം തുടങ്ങിയ പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന അവസരത്തിൽ അച്ചടി നിർത്തിവയ്ക്കാൻ  മറ്റ് പല മുൻകിട പ്രസിദ്ധീകരണങ്ങളെപ്പോലെ ഒപ്പവും നിർബന്ധിതമായി. എങ്കിലും ഡിജിറ്റൽ ഫോർമാറ്റിലും ഓൺലൈനിലും  ഒപ്പം മുന്നോട്ടുകുതിക്കുക തന്നെയായിരുന്നു. പക്ഷേ ഒപ്പത്തെ അച്ചടി രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നവർ ഏറെയായിരുന്നു. അവരുടെ ആഗ്രഹവും പ്രോത്സാഹനവും  അഭ്യർത്ഥനയും കണക്കിലെടുത്തുകൊണ്ടാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ലക്കം മുതൽ ഒപ്പം വീണ്ടും അച്ചടി ആരംഭിച്ചിരിക്കുന്നത്.

ഇനിമുതൽ ഒപ്പം നിങ്ങളുടെ സ്വീകരണമുറിയിലും വായനാമുറിയിലും ഒപ്പമുണ്ടായിരിക്കട്ടെ.

ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...