Editorial

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ. നമുക്ക് നമ്മെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥ. പുറമേയ്ക്ക്...

യുദ്ധം നല്ലതാണ് !

തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....

നിനക്ക് നീ കുടയാകുക

പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്.  മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ.  ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...

പ്രതീക്ഷിക്കാം, അധികമാകാതിരുന്നാൽ മതി 

പ്രതീക്ഷകളാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും. പ്രതീക്ഷകളില്ലെങ്കിൽ ഒരാൾക്കുപോലും ഈലോകജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇന്നലെത്തെക്കാളും ഇന്നത്തെക്കാളും നാളെ കൂടുതൽ നന്നായിരിക്കുമെന്ന പ്രതീക്ഷയാണ് ജീവിതത്തിന്റെ താളവും സംഗീതവുമായി മാറുന്നത്. പ്രതീക്ഷകളാവാം. പക്ഷേ അത് അമിതമാകുമ്പോൾ ചെറിയ...

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ പോകുന്ന ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്....

മറക്കാം എല്ലാം മറക്കാം

കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം? 'ഓ ഇതുപോലൊരു വർഷം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ലോക്ക് ഡൗൺ. മനുഷ്യന്റെ സകല എടപാടും തീർന്നു' ഇങ്ങനെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി. കോവിഡും ലോക്ക്ഡൗണും നമ്മെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികനഷ്ടം,...

അതിരു നിശ്ചയിക്കേണ്ട വിശ്വാസങ്ങൾ 

ഏതിനും ചില അതിരുകൾ  നിശ്ചയിക്കേണ്ടതുണ്ട്. സീബ്രാ ലൈനുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ജാഗ്രതയെന്നതുപോലെ... നാലുവരിപ്പാതയിലെ നിയമങ്ങളെന്നതുപോലെ... ചെറുതായിട്ടെങ്കിലും അതിരുകൾ  ഭേദിക്കപ്പെട്ടാൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമെന്നത് ഉറപ്പ്. വിശ്വാസത്തിനും ഇത് ബാധകമാണ്. കാരണം മതത്തിന്റെ ഭാഗമായുള്ള...

മരടിലെ ഫ്‌ളാറ്റ് പറയാതെ പറഞ്ഞത്

മരടിലെ ഫ്‌ളാറ്റുകൾ തകർക്കപ്പെടുന്നത് നെഞ്ചിടിപ്പോടെയാണ് മലയാളികൾ ടെലിവിഷനിലൂടെ കണ്ടത്. എത്രവർഷങ്ങളിലെ സ്വപ്നങ്ങളും അദ്ധ്വാനങ്ങളുമാണ് അവിടെ തകർന്നുവീണത്! ആ കെട്ടിടങ്ങൾ പണിതുയർത്താൻ ഒരുപാടുപേരുടെ വിയർപ്പും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ തകർന്നുവീഴാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. നമ്മുടെ...

പുതുവർഷത്തിൽ പുതുതാകാം

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന്...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി  വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്.  നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല...

നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ

ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്.  ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....

നന്മയ്ക്ക് വെള്ളമൊഴിച്ചു കാത്തിരിക്കുക

മനുഷ്യൻ എന്ന പദത്തെ സുന്ദരമാക്കുന്നത് അവനിലുളള നന്മയുടെ അംശവും സ്നേഹിക്കാനും സേവിക്കാനും സഹായിക്കാനുമുള്ള കഴിവുമാണ്. ഇതിൽ തീർച്ചയായും വ്യക്തികളെന്ന നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഈ ഏറ്റക്കുറച്ചിലാണ് അപരനെതിരെയുള്ള പടപ്പുറപ്പാടിനും അങ്കക്കലിക്കും കാരണമാകുന്നത്. ഭൂരിപക്ഷം...