ഭാവി

Share post:

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി  വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്.  നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല ഭാവിയുണ്ടാവില്ല. വർത്തമാനത്തിൽ ജീവിക്കുമ്പോഴും ഭാവിയെക്കുറിച്ചു സ്വപ്നം കാണണം. അപ്പോൾ മാത്രമേ ഭാവി സുന്ദരമാകുകയുള്ളൂ.

തീരുമാനങ്ങളാണ് ഭാവി നിശ്ചയിക്കുന്നത്. അതു നമ്മുടെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. നല്ല തീരുമാനങ്ങൾ നല്ല ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകളാണ്.

നമുക്ക് നമ്മുടെ  ഭാവി എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം മറ്റുളളവരുടെ ഭാവി അവർക്കും പ്രധാനപ്പെട്ടതാണ്. അക്കാരണത്താൽ മറ്റാരുടെയും ഭാവി നശിപ്പിക്കരുത്. ചിലപ്പോൾ ഒരു വാക്കുകൊണ്ടാവാം, നാം കൈക്കൊള്ളുന്ന തീരുമാനത്തിന്റെ പേരിലാവാം. അതൊക്കെയും മറ്റുള്ളവരുടെ ഭാവിക്കു പ്രതികൂലമായി മാറിയേക്കാം. അധികാരസ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മറ്റൊരാളുടെ ഭാവി നശിപ്പിക്കാൻ നമുക്ക് എളുപ്പം കഴിയും. തീരെ ചെറിയൊരു ആരോപണം പോലും. പക്ഷേ അയാൾക്ക് ഭാവി തെളിച്ചുകൊടുക്കാനോ…

അതെ, നമുക്ക് നമ്മുടെ ഭാവി മാത്രമല്ല മറ്റുള്ളവരുടെ ഭാവിയും രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ട്. വീട് എന്ന ചെറിയലോകം തന്നെയെടുക്കൂ. മക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ  മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഭരണാധികാരികൾക്ക് ജനങ്ങളുടെ ഭാവി മെച്ചപ്പെട്ടതാക്കാൻ ഉത്തരവാദിത്തമുണ്ട്.

വിവേകക്കുറവുകൊണ്ടോ അശ്രദ്ധകൊണ്ടോ നാം എടുക്കുന്ന ചില തീരുമാനങ്ങൾ സ്വന്തം ഭാവിയെ തന്നെ ചിലപ്പോൾ തകർത്തുകളഞ്ഞെന്നിരിക്കും. അതുകൊണ്ട്  തീരുമാനങ്ങൾ വിവേകത്തോടെ കൈക്കൊള്ളുക. നല്ലൊരു ഭാവിക്കുവേണ്ടി നമുക്കൊരുമിച്ചു പ്രവർത്തിക്കാം. എല്ലാവർക്കും നല്ല ഭാവിയുണ്ടാകട്ടെ.

പുതുവത്സരാശംസകളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

സമസ്യ

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...