പുതുവർഷത്തിൽ പുതുതാകാം

Share post:

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന് ആരംഭിക്കാൻ.. വീണ്ടും പുതുതാകാൻ…  തന്റെ തൂവലുകൾ കൊത്തിപ്പറിച്ചെടുക്കുമ്പോൾ കഴുകൻ കഠിനമായ വേദന സഹിക്കുന്നുണ്ട്. പക്ഷേ, പ്രത്യാശ നിറഞ്ഞ ഒരു കാലത്തെ കഴുകൻ സ്വപ്നം കാണുന്നു. ആ സ്വപ്നമാണ് വേദന സഹിക്കാൻ കഴുകനെ പ്രേരിപ്പിക്കുന്നത്.

 പുതുതാകണോ, ചില വേദനകൾ നാം സഹിച്ചേ തീരൂ. വിജയിക്കണോ, ചില വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാവൂ. ഗ്യാലറിയിലിരുന്ന് കളി കാണാൻ എളുപ്പമാണ്. പക്ഷേ ഗ്യാലറിയിലിരുന്ന് ആരവങ്ങളോടെ കളി കാണുന്ന ഒരാൾക്കും ട്രോഫികൾ കിട്ടാറില്ലെന്ന് മറന്നുപോകരുത്. കളിക്കുന്നവനാണ് ട്രോഫി. അവൻ ജയിച്ചല്ലോ, സമ്മാനം കിട്ടിയല്ലോ എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ ആ വിജയത്തിലെത്താൻ അയാൾ സഹിച്ച വേദനകൾ നിസ്സാരമായിരിക്കില്ല. എത്രയോ പരിശീലനങ്ങളും ശ്രമങ്ങളും  അദ്ധ്വാനവുംകൊണ്ടാണ് ആരും കൊതിക്കുന്ന വിജയത്തിലേക്ക് ഒരാൾ എത്തിച്ചേരുന്നത്.  

വിജയത്തിലേക്കുള്ള വഴികൾ ഒരിക്കലും രാജകീയമല്ല. വിജയിച്ചുവരുമ്പോൾ മാത്രമേ രാജവീഥിയുണ്ടാകുന്നുള്ളൂ. ചില മനോഭാവങ്ങൾ, സ്വഭാവവൈകല്യങ്ങൾ, കാഴ്ചപ്പാടുകൾ ഇതിൽ നിന്നെല്ലാം പുറത്തുകടക്കാനുള്ള തീരുമാനവും ശ്രമവും പുതുവർഷത്തിൽ പുതുതാകാനുള്ള ചില വഴികളാണ്. ശീലം കൊണ്ട് അവയിൽ നിന്ന് പുറത്തുകടക്കുക അത്രമേൽ എളുപ്പമായിരിക്കില്ല. മറ്റ് ചില ഉദാഹരണങ്ങൾ കൂടി നോക്കുക. വെട്ടിക്കളഞ്ഞ ശിഖരങ്ങളിൽ പുതുനാമ്പുകൾ തല നീട്ടാറുണ്ട്. വറ്റിയ ജലാശയങ്ങളിൽ അനുകൂലസാഹചര്യങ്ങളിൽ ഉറവ കിനിയാറുണ്ട്.

യാത്രയ്ക്കിടയിൽ ചിലപ്പോൾ സഞ്ചരിച്ചിരുന്ന വണ്ടിബ്രേക്ക് ഡൗണായിട്ടുണ്ട്. തടസം നേരിട്ടാലും നാം യാത്ര തുടരാതിരിക്കുന്നില്ല.   ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. നമുക്ക് മുന്നോട്ടുപോയേ തീരൂ. നമുക്ക് ജീവിച്ചേ മതിയാവൂ… നമുക്ക് ജയിക്കണം. ജയിക്കാനായി നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കുക. ശ്രമിച്ചുകൊണ്ടേയിരിക്കുക.

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...