പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

Share post:

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള കുട്ടികളുടെ സാമൂഹ്യബന്ധങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനം പറയുന്നത്. ട്രാന്‍സ്ലേഷനല്‍ സൈക്കാട്രിയുടെ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ലാബോട്ടറി ഫോര്‍ ബ്രെയ്ന്‍, മ്യൂസിക് ആന്റ് സൗണ്ടും സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സയന്‍സ് ആന്റ് ഡിസോര്‍ഡേഴ്‌സും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ച ആറിനും 12 നും മധ്യേ പ്രായമുള്ള 51 കുട്ടികളില്‍ നടത്തിയ പഠനമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ചായിരുന്നു  പഠനം. കുറെ കുട്ടികള്‍ പാട്ടുപാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചചെയ്തു മറ്റ് ഗ്രൂപ്പില്‍ പ്രത്യേകമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു ഗ്രൂപ്പിനും അവസാനത്തെ 45 മിനിറ്റ് മ്യൂസിക് തെറാപ്പിയുമുണ്ടായിരുന്നു. ഈ രണ്ടുഗ്രൂപ്പിനും വ്യത്യസ്തമായ പ്രതികരണമാണ് ഇവ ഉളവാക്കിയത്. പാട്ടുപാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്ത കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് വര്‍ദ്ധിക്കുകയും അവരുടെ കുടുംബബന്ധങ്ങള്‍മെച്ചപ്പെടുകയും ചെയ്തു. മറ്റ് വിഭാഗത്തിലുള്ള കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായില്ല. ഈ കണ്ടുപിടിത്തം ഓട്ടിസമുള്ള കുട്ടികളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകവും സന്തോഷപ്രദവുമാണെന്ന് പഠനം ക്രോഡീകരിച്ച മേഗ ഷാര്‍ദ പറയുന്നു. തലച്ചോറിലും ആശയവിനിമകാര്യങ്ങളിലും ഓട്ടിസമുള്ള കുട്ടികളില്‍ സംഗീതം പ്രകടമായ മാറ്റങ്ങള്‍ വരുത്തുമെന്ന നിഗമനത്തിലെത്തിയ ആദ്യത്തെ ക്ലിനിക്കല്‍ പരീക്ഷണം കൂടിയാണ് ഇത്.

സമസ്യ

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...