Tag: oppam

ഇഷ്ടമാണോ… ഇഷ്ടമാണോ…?

നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ  രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ്  മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുന്ന അടുക്കളയെക്കുറിച്ചാണ്. കാരണം ഒരു വീടിന്റെ കേന്ദ്രബിന്ദു അടുക്കളയാണ്. അടുക്കള നന്നായാൽ കുടുംബം നന്നായി, കുടുംബാംഗങ്ങൾ നന്നായി. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്.? കുടുംബത്തിൽ മുഴുവൻ  ആരോഗ്യവും സന്തോഷവും സമാധാനവും പുലർത്താൻ വഴിയൊരുക്കുന്ന ചില മാർഗങ്ങളെക്കുറിച്ചു പറയാം. അടുക്കളയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്. പഞ്ചസാര നിയന്ത്രണം ചില അടുക്കളയിൽ ഏറ്റവും...

 കൊള്ളാം പ്രകാശാ…

നിറഞ്ഞ തീയറ്ററിലിരുന്ന് ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. പല സിനിമകളും നല്ലതെന്ന് പേരുകേള്‍പ്പിക്കുമ്പോഴും അവയ്‌ക്കൊന്നും ആളുകളെ കൂട്ടത്തോടെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ തീയറ്ററുകളെ തിരക്കുള്ളതാക്കി മാറ്റാന്‍ സത്യന്‍ അന്തിക്കാട്-...

എന്റെ ഉമ്മാന്റെ പേര്

രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും.  പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന  എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...

ഡെവിൾസ് ബ്രിഡ്ജും ബോൺ ചർച്ചും

ഓരോ യാത്രകളും സവിശേഷമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളും അന്വേഷിച്ചാണ് ഓരോ സഞ്ചാരിയും തന്റെ യാത്രാഭാണ്ഡം മുറുക്കികെട്ടുന്നത്. അത്തരം സഞ്ചാരിയെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും ഈ ഭൂഖണ്ഡത്തിന്റെ വിവിത...

പുരുഷന്മാർ തീർച്ചയായും ഇത് കഴിക്കണം

എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും...

ആരോഗ്യവും യുവത്വവും വേണോ… ഈ സെലിബ്രിറ്റി ട്രെയിനര്‍ പറയുന്നത് അനുസരിക്കൂ

ഇത് ഷെറിന്‍ പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര്‍ എന്ന പേരു നേടിയ ഫിസിക്കല്‍ ട്രെയ്‌നര്‍. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര്‍ ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ  എന്നിവരുടെയെല്ലാം...

ദുശ്ശാഠ്യക്കാരോട് ശാഠ്യം വേണ്ട

പിടിവാശിക്കാരായ പല കുട്ടികളും  സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ  തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും  ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...

ഷാഹിദ് കപൂറിന് കാന്‍സറോ.. താരം വ്യക്തമാക്കുന്നു

അടുത്തയിടെയായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് താരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന്. സ്റ്റേജ് 1 തരത്തിലുള്ള ഉദര കാന്‍സറാണ് ഷാഹിദിന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഷാഹിദ് പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ താരം...

ഓറഞ്ച് ജ്യൂസ് കുടിക്കൂ, ഓര്‍മ്മക്കുറവ് പരിഹരിക്കൂ

വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍  രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

മരിച്ച ആളുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ കുട്ടി പിറന്നു

മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്.  ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത് ...

ഈ വാക്കുകളൊന്നും കുട്ടികൾ ഇഷ്ടപ്പെടുന്നില്ല

എല്ലാവരും കരയാറുണ്ട്, ഏതെങ്കിലുമൊക്കെ സമയങ്ങളിൽ. എന്നിട്ടും ആൺകുട്ടികൾ കരയുമ്പോൾ നാം അവരോട് പറയുന്നത് 'അയ്യേ നീയിങ്ങനെ കരഞ്ഞാലോ നിനക്ക് നാണമില്ലേ നീയൊരു ആൺകുട്ടിയല്ലേ' എന്നാണ്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നുണ്ടോ? ഒരിക്കലുമില്ല. ഡവലപ്പ്മെന്റൽ...

ജോലിയിൽ എങ്ങനെ സന്തോഷം കണ്ടെത്താം?

ജോലിയിൽ സന്തോഷം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ജോലിയെ സ്നേഹിക്കുക എന്നതുതന്നെയാണ്. ജോലിയെ സ്നേഹിക്കാതെ വരുമ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ഭാരപ്പെട്ടതായി തോന്നുന്നത്. മൂഡ് വ്യതിയാനങ്ങൾ കൊണ്ടോ ശാരീരികമായ അസുഖങ്ങൾ മൂലമോ തോന്നാവുന്ന വല്ലപ്പോഴുമുള്ള...

വിശ്വാസങ്ങൾക്കൊപ്പം…

മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന  ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്.  എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്....