ദുശ്ശാഠ്യക്കാരോട് ശാഠ്യം വേണ്ട

Share post:

പിടിവാശിക്കാരായ പല കുട്ടികളും  സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ  തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും  ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക് ഇത് സംഭവിക്കാറില്ല. അവർ അപ്പോഴും പൊട്ടിത്തെറിക്കുന്നവരും പിടിവാശിക്കാരുമായി മാറും. ഈ അവസ്ഥ മാതാപിതാക്കളെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്യും. മാതാപിതാക്കളുടെ വിഷമം ചില സംബോധനകളിലൂടെയാണ് പുറത്തേക്ക് വരുന്നത്.

 ഇങ്ങനെയൊരു ദേഷ്യക്കാരൻ, ഈ വീടിന്റെ മുഴുവൻ സമാധാനവും കളയാനുള്ള ജന്തു, നിന്റെ പിടിവാശി അവസാനിപ്പിച്ചോണം കേട്ടോ തുടങ്ങിയ പ്രതികരണങ്ങൾ ഉദാഹരണം. ഇതു കേൾക്കുമ്പോൾ കുട്ടിയുടെ മനസ്സിൽ പതിയുന്ന ചിത്രം തന്റെ പ്രകൃതം ഇതാണ്: താൻ ഒരു ദേഷ്യക്കാരനാണ്, പിടിവാശിക്കാരനാണ്, ജന്തുവാണ്.  കുട്ടികൾക്ക് ഇത്തരം ലേബലൊട്ടിക്കാതിരിക്കാനാണ് മാതാപിതാക്കൾ ആദ്യം ശ്രദ്ധിക്കേണ്ടത്. ഈ ലേബലുകൾ കുട്ടികളെ ഒരുതരത്തിലും അവരുടെ സ്വഭാവരീതികളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയില്ല. ദോഷകരമായി ബാധിക്കുകയും ചെയ്യും.

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം വ്യവസ്ഥകളില്ലാതെ മക്കളെ സ്നേഹിക്കാൻ ശ്രമിക്കുക എന്നതാണ്. മക്കളുടെ പിടിവാശികളോട് സഹിഷ്ണുതയോടെ നേരിടാൻ പലപ്പോഴും കഴിയില്ല എന്നത് ശരിയാണ്. മാതാപിതാക്കളുടെ ക്ഷമ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്  മക്കളുടെ പിടിവാശികളും പൊട്ടിത്തെറികളും അനുസരണക്കേടുകളും. മക്കളെ ഏത് അവസ്ഥയിലും സ്നേഹിക്കാൻ നാം സന്നദ്ധരാണ് എന്ന് അവർക്ക് ബോധ്യം വരണം. വ്യവസ്ഥകളില്ലാതെ തങ്ങൾ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവ് ഓരോ ദിവസവും സ്വഭാവവൈകല്യങ്ങളിൽ നിന്ന് പുറത്തുകടക്കാനും നല്ല സ്വഭാവം ആർജ്ജിച്ചെടുക്കാനും സഹായിക്കും.

പലപ്പോഴും മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പരിഹാസങ്ങൾ, അവഗണന, ഇഷ്ടമില്ലാത്ത പ്രവൃത്തി തുടങ്ങിയവയൊക്കെയായിരിക്കും കുട്ടികളുടെ പൊട്ടിത്തെറിക്ക് പിന്നിലെ കാരണം. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനും വികാരങ്ങളെ അടക്കിനിർത്താനും ചില എളുപ്പവഴികൾ കൂടി മക്കളെ പഠിപ്പിക്കണം. പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കാനും പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിനില്ക്കാനും ഇത് സഹായിക്കും. ഉദാഹരണത്തിന് പൊട്ടിത്തെറിച്ചുപോകാവുന്ന ഒരു സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാൻ ഒന്നു മുതൽ പത്തുവരെയോ അതിലേറെയോ എണ്ണാൻ പഠിപ്പിക്കുക.  അല്ലെങ്കിൽ മുറിയിലേക്ക് പോയി ദീർഘമായി ശ്വാസോച്ഛാസം നടത്തുക. ഇനി അതുമല്ലെങ്കിൽ ശാന്തത കൈവരിക്കാനുള്ള വാക്കുകൾ പലതവണ ആവർത്തിക്കുക. ആ വാക്കുകൾ പലതാവാം. എനിക്ക് ദേഷ്യമില്ല. അയാം ഓക്കെ, അയാം പെർഫെക്ടലി ഓക്കെ ഇങ്ങനെ പലതും ഉപയോഗിക്കാവുന്നവയാണ്. കുട്ടികളുടെ വൈകാരികതയെ തിരിച്ചറിയാൻ അവരെ സഹായിക്കുന്നതും അതിനെ നിയന്ത്രിക്കാൻ പഠിപ്പിക്കേണ്ടതും മാതാപിതാക്കളുടെ കടമകളിൽ പെടുന്നുണ്ട്. മക്കളെ സഹാനുഭൂതി പഠിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ മറ്റുള്ളവരോടുള്ള പരിഗണന  സ്വയം പുറത്തുകടക്കാൻ അവരെ സഹായിക്കും. അതുകൊണ്ട് മാതാപിതാക്കൾ മക്കളെ സഹാനുഭൂതിയും മറ്റുള്ളവരോടുള്ള പരിഗണനയും നിർബന്ധമായും ശീലിപ്പിക്കണം.അതുപോലെ കുട്ടികൾക്ക് അവരുടേതായ സ്പെയ്സ് നല്കാനും സന്നദ്ധരായിരിക്കണം. അവരുടെ സ്പെയ്സിനെ ആദരിക്കുക, ഏതുകാര്യങ്ങളിലും അവരെ നിയന്ത്രിക്കാനോ ശാസിക്കാനോ പോകാതെയിരിക്കാനും ശ്രദ്ധിക്കുക.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...