മക്കളെ മിടുക്കരാക്കാൻ

Share post:

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.

 പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്.

മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ മക്കൾ ഉന്നതപദവികളിൽ എത്താത്തതിനും മികച്ച ജീവിതവിജയം കൈവരിക്കാത്തതിനുമെല്ലാം മക്കളെ നിരന്തരമായി കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ ഒരുകാര്യംമനസ്സിലാക്കുക അവരെ ഇതുപോലെ രൂപീകരിച്ചത് തങ്ങൾതന്നെയാണ്.  എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കൾ ഈ ലോകത്തിലേക്കുവച്ചേറ്റവും നല്ലവരും സമർത്ഥരും വിജയികളും ആയിത്തീരണമെന്നാണ്.  എന്നാൽ എങ്ങനെയാണ് അതുവഴിയായി അവരെ മിടുക്കരാക്കിമാറ്റുന്നത് എന്ന കാര്യത്തിൽ പലർക്കും വേണ്ടത്ര അറിവില്ല. ഈയൊരു സാഹചര്യത്തിൽ മക്കളെ മിടുക്കരാക്കുന്നതിൽ മാതാപിതാക്കൾ അറിഞ്ഞുവയ്ക്കേണ്ട ചില കാര്യങ്ങൾ പറയാം.

മക്കളെ വിശ്വസിക്കുക

എല്ലാ ബന്ധങ്ങളുടെയും വിജയത്തിന്റെ അടിസ്ഥാനം പരസ്പരവിശ്വാസമാണല്ലോ? മക്കളെ വിശ്വസിക്കുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. മക്കളുടെ കഴിവുകളെ വിലകുറച്ചുകാണാതിരിക്കുക.  ചെറുപ്രായത്തിൽ അവർ എന്തെങ്കിലും ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവരുമ്പോൾ അപകടം സംഭവിക്കുമെന്നോ അല്ലെങ്കിൽ മോശമായിരിക്കുമെന്നോ പറഞ്ഞ് നിരുത്സാഹപ്പെടുത്താതിരിക്കുക. പകരം അവരെ അത് ചെയ്യാൻ അനുവദിക്കുക. മക്കളെ വിശ്വസിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസത്തിന് അടിത്തറയിടുകയാണ് ചെയ്യുന്നത്.

മക്കളെ ബഹുമാനിക്കുക

മാതാപിതാക്കളെ ബഹുമാനിക്കണമെന്നാണ് പൊതുവെ പറയാറ്. അതിനൊപ്പം തന്നെ മക്കളെയും ബഹുമാനിക്കേണ്ടതുണ്ട്.. മക്കളെ ബഹുമാനിക്കുകയെന്നാൽ അവർ പറയുന്നത് കേൾക്കാൻ ചെവികൊടുക്കുക എന്നതാണ്. അവരുടെ ആശയങ്ങൾ കേൾക്കാൻ കാതുകൊടുക്കുക. അവയ്ക്ക് അർഹിക്കുന്ന ഗൗരവം നല്കുക. കേൾക്കുന്ന മാത്രയിൽ നിസ്സാരമെന്നോ വാസ്തവികതാ ബോധമില്ലാത്തതാണെന്നോ ഒക്കെ തോന്നിയേക്കാം. പക്ഷേ  അത് അവഗണിക്കാതിരിക്കുക. തങ്ങളുടെ ആശയങ്ങൾ മാതാപിതാക്കൾ ഗൗനിക്കുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ മക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു.

സ്വയംപര്യാപ്തരാക്കുക

മക്കൾക്കുവേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്ത് അവരെ വിലയില്ലാത്തവരാക്കാതിരിക്കുക.. വലുതോ ചെറുതോ ആയ കാര്യങ്ങളായിരുന്നുകൊള്ളട്ടെ അവർ ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവരുമ്പോൾ അതിനുള്ള അവസരം നല്കുക. മക്കൾക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാതെ തങ്ങൾക്കുവേണ്ടതായ കാര്യങ്ങൾഅവരെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കാൻ തയ്യാറാവുക.

സഹകരിപ്പിക്കുക

മാതാപിതാക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മക്കളെ സഹകരിപ്പിക്കുക.  കുടുംബത്തിനുവേണ്ടതായ നിയമങ്ങൾ നടപ്പിലാക്കുന്നതിലും പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും പ്രശ്നം പരിഹരിക്കുന്നതിലും എപ്പോഴും മക്കളെയും കൂട്ടുക, മാതാപിതാക്കളും മക്കളും ഒരു ടീമായി നിന്നു പ്രവർത്തിക്കുക.

കരുണയുള്ളവരായി വളർത്തുക

സഹജീവി സ്നേഹമുള്ളവരായും കരുണയുള്ളവരായും കുട്ടികളെ വളർത്തുക.  കുട്ടികളോട് പൊട്ടിത്തെറിക്കാതെയും ദേഷ്യപ്പെടാതെയും സൗമ്യമായി പെരുമാറുക.  കുട്ടികൾ തെറ്റു ചെയ്യുമ്പോഴോ അബദ്ധം ചെയ്യുമ്പോഴോ പിഴവുകൾ വരുത്തുമ്പോഴോ പൊട്ടിത്തെറിക്കുകയോ കോപിക്കുകയോ ചെയ്യാതിരിക്കുക. സ്വാഭാവികമായും അത്തരം സന്ദർഭങ്ങളിൽ ദേഷ്യപ്പെടാനുള്ള പ്രവണതയാണ് ഉണ്ടാകുന്നതെങ്കിലും ബോധപൂർവം കോപം നിയന്ത്രിക്കുക. ഇത്  മറ്റുള്ളവരുടെ തെറ്റുകളോടും സഹജീവികളോടും കരുണയോടെ പെരുമാറാൻ കുട്ടികളെ സഹായിക്കും.

ധാർമ്മികബോധമുള്ളവരാക്കുക

ശരിയും തെറ്റും തമ്മിലുള്ള വേർതിരിവുകൾ ചെറുപ്രായത്തിൽ തന്നെ പഠിപ്പിച്ചുകൊടുക്കുക. ധാർമ്മികബോധവും മൂല്യചിന്തകളും പകർന്നുനല്കുന്നതിലൂടെ മാത്രമേ ധാർമ്മികതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാൻ നമുക്കു സാധിക്കുകയുള്ളൂ.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത്...