Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

Share post:

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ‘harsh parenting’ അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ വളരുന്നതിനൊപ്പം സ്വയം ശാന്തരാകാനും സമ്മർദ്ദസാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള കഴിവ് വികസിക്കേണ്ടതാണ്. എന്നാൽ കഠിനമായ മാതാപിതൃപരിപാലനം ഈ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. 
അമേരിക്കയിലെ Penn State Universtiy ഗവേഷകർ നടത്തിയ പഠനത്തിൽ, സ്ഥിരമായ ദേഷ്യപ്പെടൽ, ഭീഷണി, ശാരീരിക ശിക്ഷ തുടങ്ങിയവ നേരിടുന്ന കുട്ടികൾക്ക് സമ്മർദ്ദം നിയന്ത്രിക്കുന്ന ശേഷി കുറവായിരിക്കും. സാധാരണയായി ഒരു കുഞ്ഞ് ചെറിയ പ്രായത്തിൽ മാതാപിതാക്കളിൽ നിന്ന് മാനസിക ആശ്വാസം തേടും. പിന്നീട് പ്രായം കൂടുന്തോറും  സ്വയം വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കും. പക്ഷേ മക്കളോട് കഠിനമായി പെരുമാറുന്ന മാതാപിതാക്കന്മാരുടെ കുട്ടികൾക്ക് ഈ മാറ്റം ശരിയായി സംഭവിക്കാറില്ല.

അവർ കൂടുതൽ ആശ്രിതരായും കൂടുതൽ ഉത്കണ്ഠാകുലരായും ജീവിക്കുന്നു. നല്ലതാകാൻ വേണ്ടിയല്ലേ, നന്നാകാൻ വേണ്ടിയല്ലേ ശിക്ഷയും ദേഷ്യപ്പെടലും എന്നാണ് ഒട്ടുമിക്ക മാതാപിതാക്കന്മാരുടെയും പ്രതികരണം. പക്ഷേ അവർ കരുതുന്നതിനെക്കാൾ ദോഷങ്ങൾ മാത്രമേ അതുകൊണ്ട് സംഭവിക്കുകയുള്ളൂ.

ഗവേഷകർ പറയുന്നതനുസരിച്ച്, മാതാപിതാക്കളുടെ ശാന്തവും കരുതലുള്ളതുമായ പ്രതികരണങ്ങളാണ് കുട്ടികളെ സുരക്ഷിതമാക്കുന്നത്. ഒരു കുഞ്ഞ് ഭയപ്പെടുമ്പോൾ അല്ലെങ്കിൽ വിഷമിക്കുമ്പോൾ മാതാപിതാക്കൾ ക്ഷമയോടെ പ്രതികരിച്ചാൽ, കുട്ടിയുടെ ശരീരവും മനസ്സും ക്രമേണ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ പഠിക്കുന്നു. എന്നാൽ നിരന്തരമായ ശകാരവും കോപവും കുട്ടിയുടെ മസ്തിഷ്‌കത്തെ ‘ഭീഷണിയുടെ അവസ്ഥയിൽ’ നിലനിർത്താൻ ഇടയാക്കുന്നു.

പല പഠനങ്ങളും harsh parenting കുട്ടികളിൽ ആക്രമണ സ്വഭാവം, ആശങ്ക, വിഷാദം, ശ്രദ്ധക്കുറവ്, ആത്മവിശ്വാസക്കുറവ് എന്നിവ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് സ്വന്തം വികാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകാം. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട പഠനങ്ങൾ പോലും കഠിനമായ പേരന്റിംങ് കുട്ടികളുടെ വികാരനിയന്ത്രണവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ വളർച്ചയെ ബാധിക്കാമെന്ന് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഭയം, വികാരം, തീരുമാനമെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്‌കഭാഗങ്ങളിൽ മാറ്റങ്ങൾ കാണപ്പെട്ടതായി ചില ഗവേഷണങ്ങൾ പറയുന്നു.

 കുട്ടികളെ ശാസിക്കുന്നത് മുഴുവൻ തെറ്റല്ലെങ്കിലും ഭയപ്പെടുത്തലും അപമാനവും സ്ഥിരമായ കോപവും ഉപയോഗിക്കുന്ന രീതികൾ ദീർഘകാലത്തിൽ ദോഷകരമാണ്. അതിന് പകരം വ്യക്തമായ പരിധികളും സ്നേഹപൂർവമായ നിയന്ത്രണവുമാണ് കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ സഹായകരം.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത്...