മരിച്ച ആളുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ കുട്ടി പിറന്നു

Share post:

മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്.  ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത്  2013 സ്വീഡനിലായിരുന്നു. നാല്പതോളം കേസുകളില്‍ ഇത്തരത്തിലുള്ള ശ്രമം നടന്നിട്ടുണ്ട്. അങ്ങനെ 11 കുട്ടികള്‍ക്ക് ജന്മം നല്കാനും കഴിഞ്ഞിട്ടുണ്ട്.എന്നാല്‍  മരിച്ചുപോയ ഒരാളുടെ ഗര്‍ഭപാത്രം സ്വീകരിച്ച് അതില്‍ നിന്ന് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജനനം നടന്നിരിക്കുന്നത്. ഇതിനുമുമ്പും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടായിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.   35 ആഴ്ചയും മൂന്നുദിവസവും പിന്നിട്ട പെണ്‍കുഞ്ഞിനെയാണ് സിസേറിയന്‍ വഴിയായി പുറത്തെടുത്തത്. കുഞ്ഞിന് 2,550 ഗ്രാം തൂക്കവുമുണ്ട്. ബ്രസീലിലെ സാ പൗലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2016 ലാണ് 32 കാരിയായ യുവതിക്ക് യൂട്രസ് ട്രാന്‍സ്പ്ലാന്റ് ചെയ്തത്. ജന്മലാ ഈ സ്ത്രീക്ക് യൂട്രസ് ഉണ്ടായിരുന്നില്ല. സ്‌ട്രോക്ക് മൂലം മരണമടഞ്ഞ ഒരു നാല്പത്തിയഞ്ചുകാരിയുടെ ഗര്‍ഭപാത്രമാണ് തുന്നിപ്പിടിപ്പിച്ചത്. ഇതിന് ശേഷം അഞ്ചുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ത്രീക്ക് തുടര്‍ച്ചയായ മാസങ്ങളില്‍ ആര്‍ത്തവവുമുണ്ടായിതുടങ്ങിയിരുന്നു. സ്ത്രീകളിലെ വന്ധ്യതയ്ക്ക് പ്രധാന കാരണമായി മെഡിക്കല്‍ ലോകം കണ്ടെത്തിയിരിക്കുന്നത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ലോകമെങ്ങും പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ ദമ്പതികളെ വന്ധ്യത അലട്ടുന്നുണ്ട്. യൂട്രസ് ട്രാന്‍സ്പ്ലാന്റിന് മുമ്പുവരെ ദമ്പതികളുടെ അനപത്യതാ ദുഖം പരിഹരിക്കാനുള്ള ഏകമാര്‍ഗ്ഗങ്ങള്‍ ദത്തെടുക്കലോ വാടകയ്ക്കുള്ള ഗര്‍ഭപാത്രമോ ആയിരുന്നു. എന്നാല്‍ യൂട്രസ് ട്രാന്‍സ്പ്ലാന്റേഷനിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...