നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ
ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ് മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...
തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുന്ന അടുക്കളയെക്കുറിച്ചാണ്. കാരണം ഒരു വീടിന്റെ കേന്ദ്രബിന്ദു അടുക്കളയാണ്. അടുക്കള നന്നായാൽ കുടുംബം നന്നായി, കുടുംബാംഗങ്ങൾ നന്നായി. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്.? കുടുംബത്തിൽ മുഴുവൻ ആരോഗ്യവും സന്തോഷവും സമാധാനവും പുലർത്താൻ വഴിയൊരുക്കുന്ന ചില മാർഗങ്ങളെക്കുറിച്ചു പറയാം. അടുക്കളയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്.
പഞ്ചസാര നിയന്ത്രണം
ചില അടുക്കളയിൽ ഏറ്റവും...
ഞങ്ങളുടെ ആദ്യത്തെ വീടിന് അടുത്ത് ഒരു ബാങ്കുദ്യോഗസ്ഥനും അധ്യാപികയായ ഭാര്യയും അഞ്ചു വയസുകാരനായ മകനും അടങ്ങുന്ന കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ ഇരട്ടിയാക്കും വിധത്തിൽ രണ്ടാമതൊരു കുട്ടി കൂടി...
കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള് നിറങ്ങള്ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള് കുട്ടികളിലെ ഭക്ഷണ കാര്യങ്ങളില് ഉള്പ്പെടുത്തിയിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേള്ക്കുമ്പോള് ചെറിയ സംശയം തോന്നിയേക്കാം. ഭക്ഷണവും നിറവും തമ്മില്...
കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതില് പെടാപാടു പെടുന്നവരാണ് മിക്ക അമ്മമാരും. മക്കളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അമിതമായ ഉത്കണ്ഠയുള്ള ഈ അമ്മമാരുടെ വിചാരം എങ്ങനെയെങ്കിലും മക്കള് ഭക്ഷണം കഴിക്കണം, അവരെ പരസ്യങ്ങളിലേതുപോലെ തടിച്ചസുന്ദരക്കുട്ടപ്പന്മാരാക്കിയെടുക്കണം എന്നെല്ലാമായിരിക്കും. അതിന്...
കുട്ടികളില് വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല കാരണങ്ങള് ഇതിന് കണ്ടുവരുന്നുണ്ടെങ്കിലും ഇന്ന് മെഡിക്കല് വിദഗ്ദര് പുതിയതായി ഒന്നുകൂടി കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല മൊബൈല് ഫോണിന്റെ ഉപയോഗം. കരയാതിരിക്കാനും...
സംഗീതത്തിന്റെ സാധ്യതകള് ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള് വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില് ഗുണകരമായ മാറ്റങ്ങള് ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...