കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ പാടുപെടുകയാണോ, എങ്കില്‍ ഇതൊന്ന് വായിക്കണേ

Share post:

കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതില്‍ പെടാപാടു പെടുന്നവരാണ് മിക്ക അമ്മമാരും. മക്കളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അമിതമായ ഉത്കണ്ഠയുള്ള ഈ അമ്മമാരുടെ വിചാരം എങ്ങനെയെങ്കിലും മക്കള്‍ ഭക്ഷണം കഴിക്കണം, അവരെ പരസ്യങ്ങളിലേതുപോലെ തടിച്ചസുന്ദരക്കുട്ടപ്പന്മാരാക്കിയെടുക്കണം എന്നെല്ലാമായിരിക്കും. അതിന് വേണ്ടി പല വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറായെന്നുമിരിക്കും. എന്തെല്ലാമാണ് ഈ വിട്ടുവീഴ്ചകള്‍ എന്നല്ലേ ടിവി കാണിച്ചും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകൊടുത്തും മൊബൈല്‍ കളിപ്പാട്ടമായി നല്കിയുമെല്ലാമാണ് ഇത്തരം അമ്മമാര്‍ മക്കളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നത്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് എന്തുമാത്രം ദോഷം ചെയ്യുന്നുണ്ട എന്ന കാര്യം ഈ പാവം അമ്മമാര്‍ അറിയുന്നില്ല. ടിവി കണ്ടും കമ്പ്യൂട്ടര്‍കാണിച്ചും ഭക്ഷണം കഴിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ് . കുട്ടികള്‍ക്ക് ആഹാരത്തിന്റെ മണമോ രുചിയോ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. ദൃശ്യങ്ങളിലാണ് അവരുടെ മുഴുവന്‍ ശ്രദ്ധയും. പല അമ്മമാരും ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നവരുമാണ്. ഈ ശീലം മക്കളെയും സ്വാധീനിക്കും. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി ഭക്ഷണം കഴിച്ചുപോകും എന്നതാണ് മറ്റൊരു ദൂഷ്യം. ഇത് കുട്ടികളെ പൊണ്ണത്തടിയന്മാരുമാക്കിതീര്‍ക്കും.


അന്നം ദൈവമാണ്. അതിനെ നാം ബഹുമാനിക്കണം.  എത്രയോ പേരുടെ വിയര്‍പ്പും സ്‌നേഹവുമെല്ലാമാണ് ഇപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം. അതുകൊണ്ട് അവരുടെ ഓരോരുത്തരുടെയും അദ്ധ്വാനത്തെ മാനിച്ചും നാം ചെലവഴിച്ച പണത്തിനോട് നീതി പുലര്‍ത്തിയും വേണം ഭക്ഷണം കഴിക്കേണ്ടത്. വാശിക്കും പിടിവാശിക്കും ദേഷ്യത്തിനും ഭക്ഷണം വലിച്ചെറിയുന്നവരും പാതിവഴിയില്‍ നിര്‍ത്തിയെണീറ്റുപോകുന്നവരും ഒരുകാര്യം കൂടി മനസ്സിലാക്കണം. ഒരുനേരം പോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ ഈ ഭൂമുഖത്തുണ്ട്. അവരുടെയിടയിലാണ് മൂന്നും നാലുംനേരവും നാം ഭക്ഷണം കഴിക്കുന്നത്. വച്ചുവിളമ്പുന്നതിന്റെ കണക്കുപറഞ്ഞും ശപിച്ചും ഒരു സ്ത്രീയും അടുക്കളയില്‍ പാകം ചെയ്യാതിരിക്കട്ടെ. അത്തരം ചില അപശബ്ദങ്ങള്‍ കേട്ടുവളരുന്ന കുട്ടികള്‍ക്കു ഭക്ഷണത്തോട് ആദരവുണ്ടാകാനും വഴിയില്ല. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വീടുകളില്‍ നിന്ന് തന്നെ തുടങ്ങട്ടെ. മാതാപിതാക്കള്‍ അക്കാര്യത്തില്‍ മാതൃകകളാകട്ടെ കുട്ടികള്‍ അതു കണ്ടുപഠിക്കട്ടെ.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....