പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

Share post:

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 157 ഗ്രാം പപ്പായയിൽ 68 ശതമാനം കലോറി അടങ്ങിയിട്ടുണ്ട്. നാരുകളുടെ അംശവും കുറഞ്ഞ കലോറിയും കാരണം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പപ്പായ ഏറെ സഹായകരമാണ്. പലരും തടി കുറയ്ക്കുന്നത് ഭക്ഷണം കഴിക്കാതെയാണ്. എന്നാൽ പട്ടിണി കിടക്കാതെ ഭാരം കുറയ്ക്കാൻ പപ്പായ കഴിച്ചാൽ മതിയാവും. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ് പപ്പായ കഴിക്കുകയാണെങ്കിൽ വിശപ്പ് നിയന്ത്രിക്കപ്പെടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയും ചെയ്യും. 

പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും നാരുകളും വിറ്റാമിനുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. അതുവഴി ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു. കുറഞ്ഞ തോതിലുള്ള പഞ്ചസാര മാത്രം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും പപ്പായ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിലൂടെ ഹൈപ്പർടൈൻഷൻ കുറയ്ക്കാനും സഹായിക്കുന്നു. സ്വഭാവികവേദനസംഹാരി കൂടിയാണ് പപ്പായ. അതുപോലെ ആന്റി ഓക്സിഡന്ററുകളും എൻസൈമുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ സൗന്ദര്യത്തിനും പപ്പായ മികച്ചതാണ് . ശരീരത്തിലെ ചുളിവുകൾ കുറയ്ക്കാനും ത്വക്ക് തിളക്കമുള്ളതാക്കി മാറ്റാനും പപ്പായയ്ക്ക് സ്വഭാവികമായ കഴിവുണ്ട്.

സമസ്യ

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും...