കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം മൊബൈല്‍

Share post:

കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല കാരണങ്ങള്‍ ഇതിന് കണ്ടുവരുന്നുണ്ടെങ്കിലും ഇന്ന് മെഡിക്കല്‍ വിദഗ്ദര്‍ പുതിയതായി ഒന്നുകൂടി കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല മൊബൈല്‍ ഫോണിന്റെ ഉപയോഗം. കരയാതിരിക്കാനും ഭക്ഷണം കഴിക്കാനും ശാന്തരാക്കാനും  കുട്ടികളുടെ കൈകളിലേക്ക് നല്കുന്ന മൊബൈല്‍ പലപ്പോഴും ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. മൂന്നു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ നല്കരുതെന്ന് അവര്‍ താക്കീത് നല്കുന്നു. മൂന്നു മുതല്‍ എട്ടുവയസുവരെയുള്ളകുട്ടികള്‍ 90 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കാനും പാടില്ല, ദിവസം ഈ നിശ്ചിത സമയത്തില്‍ കൂടുതലായി ഫോണ്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് ദോഷം ചെയ്യും. അതുപോലെ എട്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന മൊബൈല്‍ സമയം രണ്ടു മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

വീടിനുള്ളിലേക്ക് അത് അവരുടെ ലോകത്തെ ചുരുക്കുന്നു. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനും കാരണമാകുന്നു. കുട്ടികള്‍ക്ക് വേണ്ടത് ആരോഗ്യവും ബാഹ്യലോകവുമാണ്. മൊബൈല്‍ ഇതിന് പകരമായി അവരുടെ  ലോകത്തെ ചുരുക്കിക്കളയുന്നു. ലോകം എന്നാല്‍ മൊബൈല്‍ സ്‌ക്രീനില്‍ മാത്രം കാണുന്നതാണ് എന്ന ചിന്തയിലേക്ക് അവര്‍ മാറുന്നു. ചുരുക്കത്തില്‍ മക്കളില്‍ നിന്ന് മാതാപിതാക്കള്‍ മൊബൈല്‍ അകറ്റിനിര്‍ത്തുക. അവര്‍ക്ക് വിനോദം നല്കാനും രസിപ്പിക്കാനും കഴിയുന്ന പലതും മൊബൈലിലുണ്ടാകും. പക്ഷേ അത് അവരുടെ വ്യക്തിത്വത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമ്പോള്‍ നിയന്ത്രണം വരുത്തേണ്ടത് മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണല്ലോ

Related articles

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ...

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ. ഇതാരുടേതാണ് എന്ന് അമ്മ ശാന്തതയോടെ ചോദിച്ചു. മകൻ തന്റെ കൂട്ടുകാരന്റെ പേരു...

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന  കുട്ടികളുടെ  ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ. എന്നാല്‍ അവര്‍ക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത്...

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍...

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍ കൂടുതല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകും. ദുശ്ശീലങ്ങളുള്ള കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയും,...

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും  എന്ന മട്ടിലാണ് അവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതും. സുരക്ഷിതമായിട്ടാണ്...