മങ്കിപോക്സ് – ലോകത്തിന് പുതിയ ഭീഷണി?

Share post:

ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം, വേദന,ചൊറിച്ചിൽ, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.  മുഖം മുതൽ സ്വകാര്യഭാഗങ്ങളിൽവരെ കുമിളകൾ പ്രത്യക്ഷപ്പെടാം. ചില മുൻകരുതലുകൾ നോക്കാം.

ഭാരം കുറയ്ക്കുമ്പോൾ സൂക്ഷിക്കണേ

വണ്ണം കുറയ്ക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരുടെ എണ്ണം പെരുകിക്കൊണ്ടാണിരിക്കുന്നത്. അമിതവണ്ണം കുറയ്ക്കുന്നത് നല്ലതു തന്നെ. പക്ഷേ ശരീരത്തെ അത്യധികം ക്ലേശിപ്പിച്ച് വണ്ണം കുറയ്ക്കുന്നത് ശരിയല്ല. നല്ലൊരു ഡയറ്റീഷ്യന്റെ സഹായത്തോടെ മാത്രമേ വണ്ണംകുറയ്ക്കാവൂ. പ്രത്യേകിച്ച് സ്ഥിരമായി മരുന്നു കഴിക്കുന്നവർ. ഭക്ഷണക്രമത്തിൽ മാറ്റമുണ്ടാകുമ്പോൾ നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്.അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കരിക്കിൻവെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം എന്നിവയാണ് അനുയോജ്യമായ പാനീയങ്ങൾ.

ഭക്ഷണസമയവും സ്‌ട്രോക്കും

കൃത്യസമയത്ത് ഭക്ഷണം കഴിച്ചാൽ സ്ട്രോക്ക് അകറ്റാമെന്ന് പുതിയ പഠനം. സമയനിഷ്ഠ ഇല്ലാതെ ഭക്ഷണം  കഴിക്കുന്നവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. പ്രത്യേകിച്ച് രാത്രി എട്ടുമണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണത്രെ. രാത്രി എട്ടുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നവർ, എട്ടുമണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവർ, തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നവർ ഇങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് പഠനം നടത്തിയത്.

കൊതുകിനെ  ഓടിക്കൂ

മഴക്കാലത്ത് പലരോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകളെ ഓടിക്കേണ്ടത് മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഏറെ സഹായകരമാണ് കൊതുകിനെ ഓടിക്കാൻ ചില മാർഗ്ഗങ്ങൾ പറയാം: പുൽത്തൈലം, യൂക്കാലിപ്റ്റ്‌സ് ഓയിൽ, കർപ്പൂരതൈലം തുടങ്ങിയവ ഉപയോഗിച്ച് പ്രതലം തുടയ്ക്കുക, തുളസിയും തുമ്പയും ചതച്ച് വീടിന് സമീപം തൂക്കിയിടുക, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയിലക്കഷായം,  സോപ്പുലായനി, വേപ്പെണ്ണ ഇവ 5:3:1 അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...