വളഞ്ഞ വനം

Share post:

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ് ഈ മരങ്ങൾ ഓർമ്മിപ്പിക്കുന്നത്. പോളണ്ടിലെ പശ്ചിമ പൊമേറേനിയത്തിലെ നോവെ സാർനോവയിലാണ് ഈ കൂനൻകാട്.  1930 കളിൽ നട്ടുപിടിപ്പിക്കുകയായിരുന്നു ഈ വനം. വടക്കോട്ട് കുത്തനെ വളഞ്ഞുനില്ക്കുന്ന വിധത്തിലുള്ളതും  തറ നിരപ്പിൽ നിന്ന് തൊട്ടുമുകളിലായി മൂന്നുമുതൽ ഒമ്പത് അടിവരെവളഞ്ഞുനില്ക്കുന്നതുമായ മരങ്ങളാണ് ഇവ. അമ്പതടി വരെ ഉയരത്തിലാണ് വളർന്നുനില്ക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും കൂട്ടത്തോടെ മരങ്ങൾ ഇപ്രകാരം വളഞ്ഞിരിക്കുന്ന കാഴ്ച കണ്ടെത്താൻകഴിയില്ല. എന്നാൽ എന്തുകൊണ്ടാണ് ക്രൂക്കഡ് ഫോറസ്റ്റിലെ മരങ്ങൾ ഇപ്രകാരമായിരിക്കുന്നത്? പല വിശദീകരണങ്ങളും നിലവിലുണ്ട്. ഗുരുത്വാകർഷണ ശക്തികൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഒരു അഭിപ്രായം. പക്ഷേ, വക്രത ഗുരുത്വാകർഷണത്തിന്റെ ഫലമാകില്ല എന്നതാണ് ശാസ്ത്രീയ തത്വം. 

മഞ്ഞുവീഴ്ചയുടെ ഫലമായി തടി വളഞ്ഞുപോയതായിരിക്കാമെന്നാണ് മറ്റൊരു അഭിപ്രായം. പൈൻ മരങ്ങൾ മുളച്ചുപൊന്തിയപ്പോൾ അവ മഞ്ഞുവീഴ്ചയുടെ ഫലമായി വളഞ്ഞുപോയെന്നാണ് ഈ വിശദീകരണം. അപ്പോൾ സ്വഭാവികമായി മറ്റൊരു ചോദ്യം ഉയരുന്നു മഞ്ഞുവീഴ്ചയാണ് വക്രതയ്ക്ക് കാരണമായതെങ്കിൽ പ്രദേശത്തെ മറ്റ് പൈൻമരങ്ങൾക്കും സസ്യങ്ങൾക്കും ഇതെന്തുകൊണ്ട് സംഭവിച്ചില്ല? അങ്ങനെ ഈ വിശദീകരണവും തള്ളിക്കളയേണ്ടിവരുന്നു.

 പ്രകൃതിദത്തമായി തന്നെ മരങ്ങൾക്ക് രൂപഭേദം സംഭവിച്ചതാവാമെന്നും മരങ്ങൾ നട്ടുപിടിപ്പിച്ചപ്പോൾ കർഷകർ കൃത്രിമത്വം കാട്ടിയതിന്റെ ഫലമാണ് ഇതെന്നുമാണ് മറ്റ് ചില അഭിപ്രായങ്ങൾ. കാരണം എന്തുതന്നെയായാലും കൂനന് വനം ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

സമസ്യ

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...

ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍...