തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

Share post:

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനം തന്നെയാണ് ആ വരികള്‍.  എത്രയെത്ര സ്വപ്‌നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ് ഒരാള്‍ സ്വന്തമായി ഒരു വീടു പണിയുന്നത്.. എന്നാല്‍ ആ സ്വപ്‌നങ്ങളെല്ലാം നിമിഷനേരം കൊണ്ട് തകര്‍ന്നുവീഴുമ്പോഴുണ്ടാകുന്ന നടുക്കവും സങ്കടവും ആര്‍ക്കാണ് തിട്ടപ്പെടുത്താനാവുക?  

ഇവിടെ ഇപ്പോള്‍ തകര്‍ന്നുവീഴാന്‍ പോകുന്നത് അനേകം കുടുംബങ്ങളുടെ വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ്.  യാഥാര്‍ത്ഥ്യമായ തങ്ങളുടെ സ്വപ്‌നം ഏതു നിമിഷവും  തകര്‍ന്നടിയുമോയെന്ന ഭീതിയിലുമാണ് മറ്റ് ചിലര്‍. മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവും പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിലെ നൂറു കണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചു കളയേണ്ടിവരുമോയെന്ന ആശങ്കയുമാണ് ഇപ്പോള്‍ കേരളത്തിലെ അനേകം കുടുംബങ്ങളുടെ തലയ്ക്ക് മീതെ ആശങ്കയുടെ കരിനിഴല്‍ പരത്തിയിരിക്കുന്നത്.

മരടിന്റെകാര്യത്തില്‍ സംഭവിച്ചത് മറ്റ് ഫഌറ്റുകള്‍ക്കു ബാധകമായേക്കാം എന്ന തിരിച്ചറിവ് നുടുക്കമുളവാക്കുന്നതാണ്..  ക്രമരഹിതമായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടിവരുമ്പോള്‍ കേരളം നാം വിചാരിച്ചതിനും അപ്പുറമുള്ള ഒരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ ഇത് ഏതാനും കുടുംബങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. 

കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളെയും റിയല്‍ എസ്റ്റേറ്റ് മേഖലയെയും എല്ലാം ഈ പൊളി്ച്ചുനീക്കല്‍ ദോഷകരമായി ബാധിക്കും.  ഈ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കും. ക്രയവിക്രയങ്ങള്‍ നിലയ്ക്കും. കെട്ടിടനിര്‍മ്മാണതൊഴിലാളികളുടെ കുടുംബങ്ങളെ ബാധിക്കും. നാളെത്തേയ്ക്ക് കരുതലുകളൊന്നുമില്ലാത്ത അവരുടെ അവസ്ഥ ദാരിദ്ര്യത്തിലാകും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് നാം സാക്ഷികളാകേണ്ടിവരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നത് എന്ന് വരുമ്പോള്‍, പൊളിച്ചുനീക്കുന്ന ഈ ഫഌറ്റുകളുടെ അവശിഷ്ടങ്ങള്‍ എവിടെ, എങ്ങനെ സംസ്‌കരിക്കും എന്നതും ചോദ്യമാണ്. പാരിസ്ഥിതികമായ പ്രശ്‌നം ഉണര്‍ത്തുന്ന വലിയ ചോദ്യം തന്നെ. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.. പക്ഷേ അതിന്റെ പേരില്‍ മനുഷ്യരെ വേട്ടയാടരുത്. ഫഌറ്റ് ഉടമകളെ വഴിയാധാരമാക്കരുത്. പൊന്നും പൊടിയും തൂ്ത്തുപെറുക്കിയെടുത്ത് നല്ല ഒരു ഫഌറ്റ് വാങ്ങി എന്നതുമാത്രമേ അവര്‍ ചെയ്ത തെറ്റ് ആകുന്നുള്ളൂ. ഏതുനീതിപരിഷ്ക്കരണവും നിയമപരിപാലനവും ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. വലിയ സ്രാവുകളും പൊടിമീനുകളും രക്ഷപ്പെടുന്പോള്‍ ഇടത്തരം മീനുകളാണല്ലോ വലകളില്‍ അധികവും കുടുങ്ങുന്നത്. ഇത് ഇവിടെയും ബാധകമാണ്. സാധാരണക്കാരെന്ന ഇടത്തരംം മീനുകളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് മുഴുവനും ഇരകളായി മാറുന്നത്.

യഥാര്‍ത്ഥത്തില്‍ കുറ്റക്കാരായി പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തേണ്ട് ഫഌറ്റ്‌നിര്‍മ്മാതാക്കളെ മാത്രമല്ല അവര്‍ക്ക്അവിഹിതമായി, അനധികൃതമായി നിര്‍മ്മാണപ്രവര്‍ത്തനം നടത്താന്‍ അനുവാദം കൊടുത്ത ഉദ്യോഗസ്ഥരെ കൂടിയാണ്. ഉദ്യോസ്ഥവൃന്ദം നേര്‍രീതിക്കാരും നീതിനിഷ്ഠരുമാണെങ്കില്‍ ഇവിടെ പല അഴിമതികളും അന്യായങ്ങളും നടക്കാതെ പോകും. പക്ഷേ പുത്തന്‍പണത്തിന്റെ പേരില്‍ കണ്ണു മഞ്ഞളിക്കുമ്പോള്‍ നീതി മറന്നുപോകുകയും കാരുണ്യം തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യും. ഫലമോ നിരപരാധികള്‍ കണ്ണീരുകുടിക്കേണ്ടിവരും. ഇന്നലെയും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. നാളെ അതുണ്ടാവാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം. അങ്ങനെയൊരു മുന്നൊരുക്കത്തിന് ഇത്തരം സംഭവവികാസങ്ങള്‍ കാരണമായിത്തീരട്ടെ.

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...

ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍...