ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

Share post:

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്.  ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ രോഗം കണ്ടെത്തി. അതു കേട്ടപ്പോള്‍ ഭര്‍ത്താവ് മാത്രമല്ല ഭാര്യയും ഞെട്ടിപ്പോയി. എന്തായിരുന്നു ഡോക്ടര്‍ പറഞ്ഞ രോഗം എന്നല്ലേ പ്രീമെന്‍സ്ട്രൂവല്‍ ഡിസ്‌ഫോറിക്  ഡിസോര്‍ഡര്‍. 

ഇനി എന്താണ് ഈ അസുഖം എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.ആര്‍ത്തവം അടുക്കാറാകുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നമാണ് ഇതെന്ന് ഏറ്റവും ലളിതമായി പറയാം. അതിഭീകരമായ രീതിയിലുള്ള ദേഷ്യം, പൊട്ടിത്തെറി, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനുള്ള മുന്‍കോപം, ശ്രദ്ധക്കുറവ്, ഉറക്കത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, അമിത ക്ഷീണം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍. 

ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പു മുതല്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങാം. ആര്‍ത്തവം ആരംഭിക്കുന്നതോടെ ലക്ഷണങ്ങളില്‍ കുറവ് അനുഭവപ്പെട്ടുതുടങ്ങും. മൂന്നുമുതല്‍ എട്ടുവരെ ശതമാനം സ്ത്രീകളിലും ഈ  അസുഖമുണ്ട് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 

സ്ത്രീകള്‍ മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇക്കാര്യം മനസ്സിലാക്കാതെ പോകുന്നത് കുടുംബത്തിന്റെ മുഴുവന്‍ അസ്വസ്ഥതയ്ക്കും സമാധാനക്കേടിനും കാരണമാകും. ഭാര്യമാരുടെ  മുന്‍കോപത്തിന്റെ പേരില്‍ സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടോ ഈ അസുഖത്തെക്കുറിച്ച് അറിയുന്നുള്ളൂ? ഫലമോ ഒന്നും രണ്ടും പറഞ്ഞ് അടിയും പിടിയും വഴക്കും വക്കാണവുമായി. ഒടുവില്‍ എത്തിച്ചേരുന്നതാകട്ടെ കുടുംബക്കോടതിയിലും. 

അതുകൊണ്ട്  കുടുംബത്തിലുള്ള എല്ലാവരും ഇത്തരമൊരു രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതും  മതിയായ ചികിത്സ ഇത്തരം സ്ത്രീകള്‍ക്ക് നല്‌കേണ്ടതുമാണ്.

Related articles

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...