സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

Share post:

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന വിവിധയിനം സംഗീതവിന്യാസങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം തീര്‍ത്ത സംഗീതസ്വരലയങ്ങള്‍ ഇന്നും സംഗീതാന്വേഷികള്‍ തേടുന്നുവെങ്കില്‍, സംഗീതഗവേഷകര്‍ അവയ്ക്കുള്ളിലെ താള-മേള-ലയങ്ങളുടെ  വിവിധ തലങ്ങള്‍ ചികയുന്നുവെങ്കില്‍ ആ പ്രതിഭ എത്രത്തോളം ഔന്നത്യമുള്ളവനായിരുന്നു എന്ന് വിസ്മയപൂര്‍വ്വം ഓര്‍ക്കുക! ഇത്രയും മഹത്തായ സംഗീതാനുഭൂതികള്‍ സൃഷ്ടിച്ച ബീഥോവന്‍ പില്‍ക്കാലത്ത് ബധിരനായി മാറി എന്നത് വളരെ വേദനാജനകമായ സത്യം!

1770 ഡിസംബര്‍ 16 – ന് ജര്‍മ്മനിയിലാണ് ബീഥോവന്‍ ജനിച്ചത്. സംഗീതകാരന്‍ തന്നെയായ സ്വന്തം പിതാവ് ജോഹാന്‍ വാന്‍ ബീഥോവന്‍ ആണ് അദ്ദേഹത്തിന്  ആദ്യമായി സംഗീതപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. ബീഥോവന്‍ എന്ന സംഗീതഞ്ജന്‍റെ ജീവിതത്തില്‍ പല കൌതുകങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:-

·        ബീഥോവന്‍ ഒരു ജോലിയും ചെയ്യാതെ ശമ്പളം പറ്റിയിരുന്ന ലോകത്തെ ആദ്യത്തെ സംഗീതഞ്ജന്‍ ആണ്. അദ്ദേഹത്തിന് എപ്പോള്‍ താല്പര്യം തോന്നുന്നുവോ, അപ്പോള്‍ മാത്രം സംഗീതം ചെയ്‌താല്‍ മതി എന്ന വ്യവസ്ഥയായിരുന്നുവത്രേ.

·        ബീഥോവന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. ബീഥോവന്‍ സംഗീതാഭ്യസനത്തില്‍ തെറ്റുകള്‍ വരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവത്രേ.

·        തന്‍റെ ഇരുപത്തിയൊന്‍പതാം വയസ്സിലാണ് ബീഥോവന്‍ ആദ്യ സിംഫണി അവതരിപ്പിച്ചത്. 1800 ഏപ്രില്‍ മാസത്തിലായിരുന്നു അത്. വിയന്നയിലെ ബര്‍ഗ്തീയറ്ററില്‍ വെച്ചായിരുന്നു ആ ചരിത്രസംഭവം.

·        മുപ്പതാം വയസ്സിലാണ് ബീഥോവന് ശ്രവണശേഷി ഇല്ലാതായി തുടങ്ങിയത്. 1819 ആയപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞിരുന്നു. പക്ഷേം, ഇതൊന്നും അദ്ദേഹത്തിലെ സംഗീതകാരനെ തളര്‍ത്തിയില്ല എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ മികച്ച ചില സംഗീത സംഭാവനകള്‍ ഇക്കാലത്താണ് നിര്‍മ്മിക്കപ്പെട്ടതും.

·        ചില വിചിത്രമായ ശീലങ്ങള്‍ക്ക്‌ ഉടമയായിരുന്നു, ബീഥോവന്‍. സ്ഥിരമായി സ്നാനം ചെയ്യുമെങ്കിലും, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ. വീട്ടിലും വൃത്തിയില്ലാത്ത ചുറ്റുപാടുകളിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

·        സംഗീതനിര്‍മ്മിതിയ്ക്ക് മുമ്പേ സ്വന്തം ശിരസ്സ് തണുത്ത വെള്ളത്തില്‍ മുക്കുന്ന വിചിത്രമായ ഒരു ശീലം ബീഥോവന്‍ ഉണ്ടായിരുന്നുവത്രേ.

·        തന്‍റെ സംഗീതപരിപാടിയ്ക്കിടയില്‍ സദസ്യര്‍ ആരെങ്കിലും സംസാരിക്കുകയോ മറ്റോ ശ്രദ്ധയില്‍ പെട്ടാല്‍ ബീഥോവന്‍ ഉടനടി കോപിഷ്ഠനായി പരിപാടി നിര്‍ത്തിവെയ്ക്കുമായിരുന്നുവത്രേ.

·        ബീഥോവന്‍ വിവാഹിതനായിരുന്നില്ല. എങ്കിലും, അദ്ദേഹത്തിന് അന്റോണി ബ്രെന്റാണോ എന്ന, വിവാഹിതയായ ഒരു സ്ത്രീയുമായി പ്രണയമുണ്ടായിരുന്നു.

സമസ്യ

Related articles

മഴയേ മഴ…

വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  പത്മരാജൻ...

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു....

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ...

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍...