കോവിഡ്കാലത്തെ സൗഹൃദങ്ങൾ

Share post:


പ്രായമായ ഒരു ബന്ധു കഴിഞ്ഞദിവസം വിളിച്ചപ്പോൾ പറഞ്ഞതാണ് ഇക്കാര്യം. ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവാണ്. മകളുടെ കുട്ടിയും ഇദ്ദേഹവുമാണ്  വീട്ടിലുള്ളത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയൽക്കാർ ജനാലകൾപോലും തുറക്കാറില്ല. ഒരു അത്യാവശ്യത്തിന് പുറത്തുപോകാൻ സാധിക്കില്ല.  സുഹൃത്തുക്കളെന്ന് കരുതിയ ആരും ഇപ്പോൾ വിളിക്കാറില്ല, വരാറില്ല. ഒരു ഓട്ടോ റിക്ഷാ ഡ്രൈവർക്ക് വാട്സാപ്പ് ചെയ്താൽ പുള്ളി സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് ഗെയ്റ്റിൽ വച്ചിട്ടു പോകും.


വേറൊരു ചെറുപ്പക്കാരൻ പങ്കുവച്ച കാര്യം ഇങ്ങനെയാണ്. അവന്റെ അമ്മ ചെറുപ്രായത്തിലേ മരിച്ചുപോയി. ഏക പെങ്ങൾ വിവാഹിതയായി വിദേശത്താണ്. അച്ഛൻ ജോലിസ്ഥലത്തും. കോവിഡ് കാരണം വീട്ടിൽ ഒറ്റയ്ക്കാണ്. മുകളിൽ പറഞ്ഞതുപോലെ സുഹൃത്തുക്കളെന്ന് വിചാരിച്ചിരുന്ന ആരും ഇപ്പോൾ വിളിക്കാറില്ല. പക്ഷേ തൊട്ടയൽവക്കത്തെ അന്യമതസ്ഥരായ ചില സ്ത്രീകൾ ഇടയ്ക്ക് ഫോൺ ചെയ്ത് അന്വേഷിക്കാറുണ്ട്, എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. എന്റെ പഴയ ചങ്ങാതിമാരാരും ഈ വഴിയെ വരാത്തത് പോകട്ടെ ഒന്നുവിളിച്ച് അന്വേഷിക്കുകപോലും ചെയ്തില്ലല്ലോയെന്നോർക്കുമ്പോൾ വല്ലാത്ത സങ്കടംതോന്നുന്നു ചേട്ടാ.


പറഞ്ഞുകേട്ട മറ്റൊരു സംഭവം ഇങ്ങനെയാണ്. കോവിഡ് രോഗവിമുക്തനായി തിരികെ ജോലി സ്ഥലത്ത് ചെന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സഹപ്രവർത്തകരും സുഹൃത്തുക്കളും ഓടിയകലുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മേശയ്ക്കൽ അവൻ മാത്രമായി. മനസ്സ് മടുത്ത ആ ചെറുപ്പക്കാരൻ അടുത്ത ദിവസങ്ങളിലൊന്നും ജോലിക്ക് പോയില്ലത്രെ.


സുഹൃദ്ബന്ധങ്ങളിൽ  കോവിഡ് ഏല്പിക്കുന്ന ആഘാതത്തെയും വിടവുകളെയും കുറിച്ച് ചിന്തിച്ചുതുടങ്ങിയതിന്റെ ഫലമാണ് സൗഹൃദത്തെ ആസ്പദമാക്കിയുള്ള  ഒപ്പത്തിന്റെ ഈ ലക്കം. എല്ലാ സൗഹൃദങ്ങൾക്കും അതിന്റേതായ പരിമിതിയുണ്ട്, കുറവുകളുമുണ്ട്. പക്ഷേ ആത്മാർത്ഥതയുണ്ടെങ്കിൽ, സൗഹൃദപ്പെട്ടത് ശരിക്കും സ്നേഹത്തോടെയും നിസ്വാർത്ഥവുമായിട്ടായിരുന്നുവെങ്കിൽ ആ കുറവുകളെ അവഗണിക്കാവുന്നതേയുള്ളൂ.  ഒന്നുനീട്ടിവിളിച്ചാൽ വിളികേട്ട് ഓടിയെത്തുമ്പോൾ തീരേണ്ടതാണ് എല്ലാ പിണക്കങ്ങളും. സൗഹൃദങ്ങളുടെ പേരിൽ മറ്റെ ആളെ കുറ്റപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ഞാൻ നല്ല സുഹൃത്താണോ എന്ന് ഓരോരുത്തരും  കണ്ടെത്തുകയാണ് വേണ്ടത്. മണ്ണിൽ മറഞ്ഞാലും ഭൂമിയിൽ അവശേഷിപ്പിക്കാൻ സൗഹൃദത്തിന്റെ ഒരു വിത്തുണ്ടാവട്ടെയെന്ന ആശംസയോടെ,


സ്നേഹാദരങ്ങളോടെ,
വിനായക് നിർമ്മൽ

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...