ഓഫീസില്‍ ചോക്ലേറ്റ് കഴിക്കാറുണ്ടോ?

Share post:

ആര്‍ക്കാണ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തത്?  ചോക്ലേറ്റ് എന്ന് കേള്‍ക്കുമ്പോഴേ മുഖത്തൊരു ചിരിവരും. വായില്‍ മധുരം നിറയും. ചോക്ലേറ്റ് കഴിക്കുന്നതു കൊണ്ട് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ചോക്ലേറ്റ് ഓഫീസ് മണിക്കൂറുകളില്‍ കഴിക്കുന്നതു  കൊണ്ടും പ്രയോജനമുണ്ടാകും എന്നും ഇവര്‍ പറയുന്നു. ഒന്നാമതായി ചോക്ലേറ്റ് കഴിക്കുമ്പോള്‍ നല്ല മൂഡ് ലഭിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന serotonin സ്വഭാവികമായ ആന്റി ഡിപ്രസന്റ് ആണ്. അത് എന്‍ഡോര്‍ഫിന്‍സ് ഉല്പാദിപ്പിക്കുന്നു തന്മൂലം നമ്മുടെ മൂഡ് നിലനിര്‍ത്തുകയും വിഷാദത്തിലേക്ക് വീഴാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പ്രശ്‌നം പരിഹരിക്കാനും ചോക്ലേറ്റിന് കഴിവുണ്ട്. തന്മൂലം ജോലിയില്‍ കാര്യക്ഷമത വര്‍ദ്്ധിക്കുന്നു ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും. മഗ്നീഷ്യമാണ് ഇവിടെ സ്‌ട്രെസ് കുറയ്ക്കാന്‍  കാരണമായി മാറുന്നത്. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നത് സ്മാര്‍ട്ട് ആകാനും വഴിയൊരുക്കും. തലച്ചോറിനും ഞരമ്പുകള്‍ക്കും ഗുണം ചെയ്യുന്നതുകൊണ്ട് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ബുദ്ധിശക്തിയും കൂടും.

ബിസി 1900 മുതല്ക്കാണ് ചോക്ലേറ്റിന്റെ കഥ ആരംഭിക്കുന്നത്. എങ്കിലും ഇരുപതാം നൂറ്റാണ്ടു തുടങ്ങിയാണ് ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ബാഗമായി ചോക്ലേറ്റ് മാറിയത്. യുദ്ധകാലത്ത് യുഎസ് പട്ടാളക്കാരുടെ ഭക്ഷണത്തില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്തിയിരുന്നു.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...