വൈശാഖ് റിയൽ ഹീറോ!

Share post:

കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ്  കൂസലന്യേയുള്ള  അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ ഫുട്ബോളിന്റെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആണ് വൈശാഖ് എന്ന ഇരുപത്തിനാലുകാരൻ.  

ഫുട്ബോളറാകണം, ആർമിയിൽ ചേരണം എന്നെല്ലാമായിരുന്നു പതിമൂന്നുവയസുകാരൻ വൈശാഖിന്റെ ചെറിയ വലിയ സ്വപ്നങ്ങൾ. കാരണം അവന്റെ കാലുകൾ ആ ചെറുപ്രായത്തിലേ കളിപ്പന്തിന്റെ പിന്നാലെയായിരുന്നു പാഞ്ഞുകൊണ്ടിരുന്നത്. കളിക്കളങ്ങളിലെ കാഴ്ചക്കാർ ഒരു ഭാവി കളിക്കാരനെ അവനിൽ സ്വപ്നം കാണുകയും ചെയ്തിരുന്നു. പക്ഷേ അത്തരം  സ്വപ്നങ്ങളെല്ലാം ഒരു സായാഹ്നത്തിൽ വഴിയരികിൽ ചിതറിത്തെറിച്ചുപോയി. ചേട്ടന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്കുള്ള യാത്രയിൽ എതിരെവന്ന കെഎസ് ആർടി സി ബസായിരുന്നു വൈശാഖിന്റെ സ്വപ്നങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. ബസിനടിയിൽ വീണുപോയ അവൻ  മരിച്ചുവെന്നു തന്നെയാണ് ഓടിക്കൂടിയ നാട്ടുകാർ കണക്കൂകൂട്ടിയത്. പക്ഷേ അവനിൽ ജീവൻ ബാക്കിയുണ്ടായിരുന്നു.

പക്ഷേ അവന്റെ വലതുകാൽ അറ്റുപോയിരുന്നു.ആശുപത്രികിടക്കയിൽ ബോധം തെളിഞ്ഞുവന്നപ്പോൾ അരിച്ചെത്തുന്ന വേദനയിൽ നിന്നും പ്രിയപ്പെട്ടവരുടെ മുഖഭാവങ്ങളിൽ നിന്നും ആ സത്യം അവൻ തിരിച്ചറിഞ്ഞു, താൻ ചിറകരിയപ്പെട്ട പക്ഷിയായിരിക്കുന്നുവെന്ന്. പറന്നുപോകാൻ ആകാശങ്ങൾ ബാക്കിനില്ക്കെ കിളിക്കൂട്ടിലേക്ക് ഒതുങ്ങിക്കൂടേണ്ട കിളി. പക്ഷേ നിരാശതയിൽ നിന്നും ശൂന്യതയിൽ നിന്നും പതുക്കെയാണെങ്കിലും വൈശാഖ് പുറത്തുകടന്നു. പ്രിയപ്പെട്ടവരും കൂട്ടുകാരും എല്ലാവിധ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെ വടി കുത്തി ഗ്രൗണ്ടിൽ ഓടാനും ഇടതുകാൽ കൊണ്ട് പന്തു തട്ടാനും വൈശാഖ് ആരംഭിച്ചു. പുതിയൊരു പിറവിയായിരുന്നു അത്. തിരിച്ചുകിട്ടാൻ ഇടയില്ലാതെ പോയതിനെയോർത്ത് വൈശാഖ് വിലപിച്ചില്ല. എന്നാൽ ശ്രമിച്ചാൽ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് അവനുറപ്പുള്ളത് പലതുമുണ്ടായിരുന്നു. ജീവിതവും സ്വപ്നങ്ങളും ഫുട്ബോളും. 

ആംപ്യൂട്ടി എന്ന വാക്കിനെക്കുറിച്ച് കിട്ടിയ അറിവുകൾക്ക് പിന്നാലെയുള്ള വൈശാഖിന്റെ യാത്ര അവനെ എത്തിച്ചത് കാൽ നഷ്ടപ്പെട്ടവരുടെ ഫുട്ബോളിന്റെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്ത്. ഇന്ന് മറ്റുള്ളവർക്ക് മാത്രമേ വൈശാഖിന് കാലില്ല എന്ന തോന്നലുള്ളൂ. വൈശാഖിന് തന്നെക്കുറിച്ച് അങ്ങനെയൊരു  തോന്നൽ ഇല്ല. അതുകൊണ്ടുതന്നെ സംഭവിച്ചുപോയതിനെക്കുറിച്ചോ ഇല്ലാതെപോയതിനെക്കുറിച്ചോ വൈശാഖിന് നഷ്ടബോധമോ നിരാശയോ ഇല്ലതാനും.

Related articles

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം  വിമലീകരിക്കുകയും...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി....