അവനവൻ സ്നേഹം

Share post:

മറ്റുള്ളവർ  സ്നേഹിച്ചാൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ എന്ന് വിചാരിക്കുന്നവർ  ഏറെയാണ്. അവർ തങ്ങളുടെ സന്തോഷത്തിന്റെ കാരണം മറ്റുള്ളവരെ ഏല്പിച്ചിരിക്കുകയാണ്. അവർ സ്നേഹിച്ചാൽ സന്തോഷം.. ഇനി അവർസ്നേഹിച്ചില്ലെങ്കിലും സന്തോഷിക്കാൻ കഴിയണം.

 കാരണം നമ്മളെ സ്നേഹിക്കേണ്ടത് ആദ്യമായും അവസാനമായും നമ്മൾ തന്നെയായിരിക്കണം. മറ്റുള്ളവർ നമ്മെ സ്നേഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. കൃത്യമായ ഉപാധികളോടെയും ലക്ഷ്യങ്ങളോടെയും  കാരണങ്ങളോടെയും മാത്രമാണ് അവർ നമ്മെ സ്നേഹിക്കുന്നത്.

 നിനക്ക് ഇഷ്ടമാകുന്ന രീതിയിൽ ഞാൻ പെരുമാറിയാൽ, നീ ആഗ്രഹിക്കുന്നതുപോലെയൊക്കെ ഞാൻ ഇടപെട്ടാൽ… നീ ചോദിക്കുന്നതൊക്കെ നിനക്ക് തന്നാൽ… അപ്പോൾ നീയെന്നെ സ്നേഹിക്കും. അപ്പോൾ മാത്രം നിനക്ക് ഞാൻ ഏറെ പ്രിയപ്പെട്ടവനാകും.

പക്ഷേ എപ്പോഴെങ്കിലും നിനക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്താൽ, അപ്പോൾ നീയെന്നെ നിന്റെ ഹൃദയത്തിന്റെ പടിപ്പുരവാതിലടച്ച് എന്നെ പുറത്താക്കും. അത്രയുമേയുളളൂ.

 അവനവനുമായി ആദ്യം തന്നെ സ്നേഹത്തിലാകുക. സ്വന്തം ജീവിതത്തിന്റെ സന്തോഷത്തിന്റെ രഹസ്യവും അതുതന്നെയാണ്. ആരൊക്കെയുണ്ടെങ്കിലും ആരൊക്കെയില്ലെങ്കിലും ഞാൻ എന്നെ സ്നേഹിക്കും.  മറ്റുള്ളവർ സനേഹിക്കുന്നില്ല എന്നതിന്റെ പേരിൽ നീയിനി വിഷമിക്കരുത്. മറ്റുള്ളവരുടെ സ്നേഹത്തിന് പിന്നാലെ കെഞ്ചി നടക്കുകയല്ല നിന്റെ ജോലി.. 

നീ നിന്നെത്തന്നെ ഗൗരവത്തിലെടുക്കുകയും നിന്നെതന്നെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് നിന്റെ ആദ്യകടമ. മറ്റുള്ളതെല്ലാം അതിന്റെ അനുബന്ധമോ പൂരണങ്ങളോ ആണ്..

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...