അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം. ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിലെ പ്രത്യേകതകളാണ്. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട കാലമാണ് ഈ പ്രായം.. എന്തൊക്കെയാണ് ഈ പ്രായത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
രക്തസമ്മർദ്ദംഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ ഉണ്ടാകാം. എന്നാൽ ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദയം, വൃക്കകൾ, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ ഇടയ്ക്കിടെ രക്ത സമ്മർദ്ദം...
ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?
ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം...
സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും ഉയർച്ച പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്.
സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...
മറ്റുള്ളവരോട് ക്ഷമിക്കുന്നതിനെക്കുറിച്ചാണ് നമ്മുടെ പ്രബോധനങ്ങളേറെയും. നമ്മോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുക. അതാണ് ഒട്ടുമിക്ക ആത്മീയപാഠങ്ങളും. എന്നാൽ നമ്മോട് തന്നെ നാം ക്ഷമിക്കേണ്ടതിനെക്കുറിച്ച് അത്രയധികം ഓർമ്മപ്പെടുത്തലുകളൊന്നുമില്ല.
എല്ലാ ക്ഷമകൾക്കും സൗഖ്യത്തിന്റെ ഒരുതലമുണ്ട്. മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ അവർക്കല്ല...
പൊതു ഇടങ്ങളിൽ നില്ക്കുമ്പോൾ, മറ്റുളളവരുമായി ഇടപെടുമ്പോൾ അപ്പോഴെല്ലാം അപകർഷത അനുഭവിക്കുന്നവർ ധാരാളം. മറ്റുള്ളവരുടെ ജോലി, വസ്ത്രം, ശാരീരിക ക്ഷമത, സൗന്ദര്യം, സമ്പത്ത്.. ഇങ്ങനെ പലപല കാരണങ്ങൾ കൊണ്ടാണ് മറ്റൊരാൾക്ക് മുമ്പിൽ നില്ക്കുമ്പോൾ നമുക്ക്...
നീ നിനക്കുവേണ്ടി എന്തുമാത്രം ജീവിക്കുന്നുണ്ട്. നീ നിന്റെ ആത്മസന്തോഷങ്ങൾക്കുവേണ്ടി എത്രത്തോളം പോകുന്നുണ്ട്? ആരെയും വേദനിപ്പിക്കാതെയും നിനക്ക് തന്നെയും ദോഷം ചെയ്യാത്ത വിധത്തിലും നിന്റെ മനസ്സിന്റെ സന്തോഷങ്ങളെ എത്ര വരെ പിന്തുടരുന്നുണ്ട്?
പല സ്ത്രീകളും വളരെയധികം...
'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്? സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ എന്നെ എന്റേതായ രീതിയിൽ...
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...