നീ നിനക്കുവേണ്ടി ജീവിക്കുക

Share post:

നീ നിനക്കുവേണ്ടി എന്തുമാത്രം ജീവിക്കുന്നുണ്ട്. നീ നിന്റെ ആത്മസന്തോഷങ്ങൾക്കുവേണ്ടി എത്രത്തോളം പോകുന്നുണ്ട്? ആരെയും വേദനിപ്പിക്കാതെയും നിനക്ക് തന്നെയും ദോഷം ചെയ്യാത്ത വിധത്തിലും നിന്റെ മനസ്സിന്റെ സന്തോഷങ്ങളെ എത്ര വരെ പിന്തുടരുന്നുണ്ട്?

പല സ്ത്രീകളും  വളരെയധികം പുരുഷന്മാരും തങ്ങളുടെ സന്തോഷത്തിന്റെ അവകാശങ്ങളെയും ഓഹരികളെയും മറ്റുള്ളവർക്കായി നീക്കിവയ്ക്കുകയും സ്വയം സന്തോഷിക്കുന്നത് അപരാധമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരാണ്. ഇത് ശരിയായ ജീവിതസമീപനമല്ല. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനൊപ്പം തന്നെ അവനവർക്കുവേണ്ടിയും ജീവിക്കാൻ സമയവും സാഹചര്യവും നാം കണ്ടെത്തേണ്ടതുണ്ട്.

മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനെക്കുറിച്ചുളള അപദാനങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നുപോകുന്നവരാണ് അവർ. അല്ലെങ്കിൽ പറയൂ നിങ്ങളിൽ എത്രപേർ പഴയ സ്‌കൂൾജീവിതകാലത്തെ േയാ കോളജ് പഠനകാലത്തെയോ സൗഹൃദങ്ങൾ നിലനിർത്തുന്നുണ്ട്? പഴയൊരു സുഹൃത്തുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്? അവർക്കൊപ്പം ഒരു യാത്രയോ കണ്ടുമുട്ടലോ നടത്താറുണ്ട്? എന്തിന്, ഒറ്റയ്ക്കിരുന്ന് മഴ കണ്ടിട്ടോ  ആരും അടുത്തില്ലാതെ ശാന്തമായിരുന്ന് ഒരു പാട്ട് കേട്ടിട്ടോ ചെറുപ്പകാലത്തെ വലിയ കൗതുകമോ സന്തോഷമോ ആയിരുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടോ ഉണ്ടോ? കുടുംബം എന്ന വ്യവസ്ഥയുടെ പുകഴ്ത്തലുകൾക്കിടയിൽ, കുടുംബത്തിന് വേണ്ടി ജീവിക്കാനും നല്ല  കുടുംബനാഥനും നാഥയുമാകാനുള്ള ശ്രമത്തിനിടയിൽ വ്യക്തിപരമായ നിങ്ങളുടെ സന്തോഷങ്ങൾ എവിടെയൊക്കെയോ ചോർന്നുപോകുന്നില്ലേ? 

നിങ്ങളുടെ ഒറ്റപ്പെട്ട സന്തോഷങ്ങളെക്കുറിച്ച്, നിങ്ങൾക്ക് വ്യക്തിയെന്ന നിലയിൽ സന്തോഷിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് മക്കളോ ജീവിത പങ്കാളിയോ ആകുലപ്പെടുന്നുണ്ടോ? നിങ്ങളെ നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് തനിയെ വിടാൻ അവരിൽ എത്രപേർ തയ്യാറാകുന്നുണ്ട്? ശരിയാണ് കുടുംബം നിങ്ങൾക്ക് സന്തോഷവും സമാധാനവുംനല്കുന്നുണ്ട്. ജീവിതപങ്കാളി വളരെ ലവ്ബിൾ പേഴ്സണാലിറ്റിയാണ്, മക്കൾ നല്ലവരുമാണ്. എല്ലാ കാര്യങ്ങളും സുഗമവും ശാന്തവുമായി കടന്നുപോകുമ്പോഴും നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ, ആത്മാവിന്റെ ഏതോ ഒരുകോണിൽ എന്തിനെന്നില്ലാത്ത ഒരു നഷ്ടബോധവും സങ്കടവും രൂപമെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ എവിടെയൊക്കെയോ നിങ്ങളുടെ ജീവിതം ജീവിച്ചിട്ടില്ല  എന്നുതന്നെയാണ് അർത്ഥം. സ്വന്തം ജീവിതം നല്ലതുപോലെ ജീവിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനാവൂ. സ്വന്തം ജീവിതം നല്ലതുപോലെ ജീവിക്കാത്തവരാണ് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നുവെന്ന് ഭാവിച്ചുകൊണ്ട് എന്തിനും ഏതിനും പരാതിപ്പെടുന്നവരും അസ്വസ്ഥപ്പെടുന്നവരുമായി മാറുന്നത്.

നമുക്കോരോരുത്തർക്കും നമ്മുടേതായ ജീവിതമുണ്ട്. ആ ജീവിതത്തിന് അതിന്റേതായ ലക്ഷ്യവും അർത്ഥവുമുണ്ട്.  ആ അർത്ഥം കണ്ടെത്തുക എന്നതാണ് പ്രധാനം. നൂറു വർഷം ഈ ഭൂമിയിൽ ജീവിച്ചതുകൊണ്ടോ  ഒന്നിലധികം ജന്മങ്ങൾ ജനിച്ചതുകൊണ്ടോ നമ്മുടെ ജീവിതലക്ഷ്യം പൂർത്തിയാവണമെന്നില്ല. ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ, അത് ആവശ്യപ്പെടുകയും അർഹിക്കുകയും ചെയ്യുന്ന ജീവിതം ജീവിക്കുക എന്നതാണ് പ്രധാനം.
മറ്റാരുടെയെങ്കിലും പാകമാകാത്ത ജീവിതമല്ല നാം ജീവിക്കേണ്ടത്, നമുക്ക് അളവൊത്ത നമ്മുടെതന്നെ ജീവിതമാണ്. നീ നിനക്കുവേണ്ടി ജീവിക്കണമെങ്കിൽ അതിനാദ്യം ചെയ്യേണ്ടത് ജീവിതത്തിൽ നിനക്കെന്താണ് ആവശ്യമായിരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ്. എനിക്കെന്താണ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കാത്ത എന്റെ ജീവിതം  കപ്പിത്താനില്ലാത്ത കപ്പൽ പോലെയായിരിക്കും നിനക്കെന്താണ് വേണ്ടതെന്ന് മനസ്സിലായിക്കഴിയുമ്പോൾ നിനക്കൊരു ലക്ഷ്യമുണ്ടാകും. ലക്ഷ്യമുണ്ടായിക്കഴിയുമ്പോൾ അത് സ്വന്തമാക്കാനുളള മാർഗ്ഗങ്ങൾ ആലോചിക്കും. അതിന് വേണ്ടി പരിശ്രമിക്കാനാരംഭിക്കും. അവനവരെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് സ്വാർത്ഥതയല്ല അവൻ അവനുവേണ്ടി പ്രവർത്തിക്കാനാരംഭിച്ചുവെന്നതിന്റെ സൂചനയാണ്.

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...