ശാന്തം

Share post:


സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ ചെറുതാണെങ്കിലും ആ കല്ല് കാരണമായി എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ  സ്വസ്ഥതയും സ്വച്ഛതയും നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഭരണതലത്തിലും സാംസ്‌കാരികതലത്തിലും കലാ രംഗങ്ങളിലും മതമേഖലയിലും എല്ലാം ഇപ്രകാരമുള്ള വലിയഅസ്വസ്ഥതകളുടെ കാർമേഘങ്ങൾ രൂപപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിലും പല മണ്ഡലങ്ങളിൽ അത് നിലനില്ക്കുന്നുണ്ട്.


ആസൂത്രിതമോ സംഘടിതമോ ആണ് അവയിൽ പലതും. അവയ്ക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. കാരണം എന്തുമായിരുന്നുകൊള്ളട്ടെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ആരൊക്കെയോ വലിച്ചെറിയുന്ന ചെറിയ കല്ലുകൾ പോലും ഇവിടെ സമാധാനഭഞ്ജനത്തിന് കാരണമാകുന്നു.

വളരെ എളുപ്പമായും നിസ്സാരമായും നമുക്ക് മറ്റൊരാളുടെ ശാന്തത തകർക്കാനും കഴിയുന്നുണ്ട്. ഉള്ളിൽ സമാധാനം ഇല്ലാത്തവരാണ് എന്നും പുറമേയ്ക്ക് അസമാധാനം സൃഷ്ടിക്കുന്നത്. ഞാൻ അനുഭവിക്കാത്ത സമാധാനം നീയും അനുഭവിക്കേണ്ടതില്ലെന്ന അസൂയയും ഒന്നും ശാന്തമായി കടന്നുപോകേണ്ടതില്ലെന്ന തീരുമാനവും അവരെ സമാധാനഭഞ്ജരാക്കുന്നു. എല്ലാവർക്കും സമാധാനം കൊടുക്കാൻ ചിലപ്പോൾ സാധിച്ചുവെന്ന് വരില്ല. എന്നാൽ ആരുടെയെങ്കിലും സമാധാനക്കേടിന് കാരണക്കാരനാകാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.  സമാധാനത്തിന് വേണ്ടി സ്വരമുയർത്തുന്നവർ സമാധാനത്തിന്റെപേരിൽ  അസമാധാനം വിതയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈരുദ്ധ്യമെന്ന് പറയട്ടെ സമാധാനത്തിന് വേണ്ടിയുള്ള ശബ്ദങ്ങൾ പലതും ഉയർത്തുന്നത് കലാപത്തിന്റെ സ്വരമാണ്.  കലഹത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീതയതയുടെയും സ്വരമാണ്. വേർതിരിക്കലിന്റെ സ്വരമാണ്. ഒപ്പമുള്ള സഹോദരനെതിരെ വാളുയർത്തുന്നത് എന്തിന്റെ പേരിലാണെങ്കിലും അതിനെ ന്യായീകരിക്കാനാവില്ല.

ശാന്തമാകുക,  സ്വസ്ഥമാകുക, സമാധാനം അനുഭവിക്കുക, സമാധാനം നല്കുക, കലങ്ങിയ പുഴകളെല്ലാം തെളിയട്ടെ. തെളിഞ്ഞ പുഴയിൽ കണ്ണാടിയിലെന്ന പോലെ മുഖം നോക്കാൻ കഴിയുന്ന ഒരു കാലം നമുക്കുണ്ടാവട്ടെ. അതിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

സ്നേഹാദരങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...