പരസ്നേഹത്തിന്റെ ഉദാഹരണങ്ങൾ

Date:

പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു  ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ  നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്. അവരുടെ വിലാപങ്ങളും സങ്കടങ്ങളും  അവരുള്ളിടത്തോളം കാലം കൂടെയുണ്ടായിരിക്കും. മറ്റൊന്നുകൊണ്ടും പരിഹരിക്കാവുന്നവയുമല്ല അവർക്കുണ്ടായ നഷ്ടങ്ങൾ. അകലങ്ങളിലിരുന്നുകൊണ്ട് അവരെ മനസ്സാ ആശ്ലേഷിക്കാനല്ലാതെ ഭൂരിപക്ഷത്തിനും മറ്റൊന്നിനും കഴിയുകയില്ല.  
ഇത് പ്രളയദുരിതത്തിന്റെ ഒരു കാഴ്ച. എന്നാൽ ഇതിനൊപ്പം സമാന്തരമായി മറ്റൊരു കാഴ്ച കൂടിയുണ്ട്. പ്രളയത്തിന്റെ ഉരുൾപ്പൊട്ടലിൽ പൊട്ടിയൊലിച്ചിറങ്ങിയത് എത്രയോ മനുഷ്യരുടെ ഉള്ളിലെ നന്മകളാണ്. പരസ്നേഹചൈതന്യത്തിന്റെ എത്രയോ  ഉദാഹരണങ്ങൾ. സഹായിക്കാൻ സന്നദ്ധരായി ആ ഭൂമിയിലേക്ക് വണ്ടിപിടിച്ചുപോയവരെത്രയോ പേർ. ഉള്ളും ഉള്ളതും പങ്കുവയ്ക്കാൻ തയ്യാറായവർ. എത്ര കൊടുത്തിട്ടും തൃപ്തി വരാത്തവർ. മറ്റുള്ളവർക്കുവേണ്ടി ജീവത്യാഗം ചെയ്തവർ. നൗഷാദെന്നും ലിനുവെന്നും ആന്റോയെന്നുമൊക്കെ എത്രയോ സാധാരണക്കാർ.  

പതിവുപോലെ  ദുരിതാശ്വാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹകരിക്കാനുമായി മുന്നിട്ടിറങ്ങിയ സെലിബ്രിറ്റികൾ. ടൊവിനോയും ജോജുവും ഇന്ദ്രജിത്തും പൂർണ്ണിമയുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ. സൂപ്പർതാരങ്ങളുടെ പങ്കുവയ്ക്കലുകൾ വേറെ. 

ഒരു ചില്ലിക്കാശെങ്കിലും പങ്കുവയ്ക്കാൻ തയ്യാറായവരുടെ നന്മകളെ നമുക്ക് വാഴ്ത്താം.  ദുരിതങ്ങളുടെ ഇരകളായവരെ ഒപ്പമുണ്ടെന്ന് പറഞ്ഞും കാണിച്ചുകൊടുത്തും നമുക്ക് കഴിയുന്നതുപോലെ സഹായിക്കാം. 
ദുരിതബാധിതരുടെ സഹനങ്ങളിൽ പങ്കുചേർന്നും സഹായഹസ്തം നീട്ടിയവരുടെ കൈകളെ ചുംബിച്ചും…

സ്നേഹാദരവുകളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...