ഷാഹിദ് കപൂറിന് കാന്‍സറോ.. താരം വ്യക്തമാക്കുന്നു

Date:

അടുത്തയിടെയായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് താരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന്. സ്റ്റേജ് 1 തരത്തിലുള്ള ഉദര കാന്‍സറാണ് ഷാഹിദിന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഷാഹിദ് പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ താരം തന്റെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അപവാദപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു ഷാഹിദിന്റെ പ്രതികരണം. സുഹൃത്തുക്കളേ ഞാന്‍ സുഖമായിരിക്കുന്നു, അപവാദപ്രചരണങ്ങളില്‍ വിശ്വസിക്കരുതേ. താരം കുറിച്ചു. ബോളിവുഡ് താരം സൊണാലി ബെന്ദ്ര കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് സുഖംപ്രാപിച്ചുവരികയാണ്.  കഴിഞ്ഞ ആഴ്ച ആയിരുന്നു  സൊണാലി വിദേശത്തുനിന്ന് ചികിത്സ കഴിഞ്ഞ് മുംബൈയില്‍  തിരിച്ചെത്തിയത്. വളരെ പോസിറ്റിവായിട്ടാണ് സൊണാലി തന്റെ രോഗാവസ്ഥയെ സ്വീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് ബോളിവുഡിലെ സ്വപ്‌നസുന്ദരിയായി വിരാചിച്ചിരുന്ന മനീഷ കൊയ്‌റാളയും കാന്‍സര്‍ വിമുക്തി നേടി ജീവിതത്തെ സധൈര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...