സ്വാതന്ത്ര്യം

Share post:

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം പിറന്നുവീഴുന്നു. പിറന്നുവീഴുമ്പോഴുള്ള ആദ്യത്തെ കരച്ചിൽതന്നെ അവന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്.  സ്വാതന്ത്ര്യത്തിലേക്കായി ജനിക്കുന്ന,സ്വതന്ത്രനാകാനായി ആഗ്രഹിക്കുന്ന അവനെ  ചുറ്റുപാടുകൾ വരിഞ്ഞുമുറുക്കുന്നതാണ് പിന്നീട് കാണുന്നത്. ഒരുതരത്തിൽ സുഖകരമായ സ്വാതന്ത്ര്യം തന്നെയാണ് അത്. അല്ലെങ്കിൽ വിവേകപൂർവ്വമായ പാരതന്ത്ര്യം. അവന്റെ സ്വതന്ത്രചിന്താഗതിയുള്ള സ്വാതന്ത്ര്യത്തെ, സ്വതന്ത്രനായിരിക്കാനുള്ള ദാഹത്തെ  ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്നു. തൊട്ടറിയാനും തിരിച്ചറിയാനും കഴിയുന്ന വിധത്തിലുള്ള അവന്റെ ചില അനുഭവങ്ങളെ അവ അവന് ദോഷം ചെയ്യുമെന്ന തിരിച്ചറിവുകൊണ്ടും ഭയം കൊണ്ടും വിലക്കുമ്പോൾ നഷ്ടമാകുന്നത്  അവന്റെ സ്വാതന്ത്ര്യം തന്നെയാണ്.   പക്ഷേ ആ പാരതന്ത്ര്യം അവനെ സംബന്ധിച്ചിടത്തോളം നന്മയ്ക്കുവേണ്ടിയുള്ളതാണ്.  അതിലൂടെ അവൻ പഠിക്കുന്നത് തോന്നുന്നതെല്ലാം ചെയ്യുന്നതല്ല സ്വാതന്ത്ര്യം എന്ന വലിയ പാഠം തന്നെയാണ്.

ഇന്ന് എല്ലാവരും പരിധിയിൽകൂടുതൽ സ്വാതന്ത്ര്യവാദികളാണ്.  ‘ഇതെന്റെ സ്വാതന്ത്ര്യം’ എന്നാണ് പല വീടുകളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന ഒരു വാചകം. തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പടപ്പുറപ്പാടാണ് അത്.  .പരസ്യമായി തെറിവിളിക്കുന്നതും മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഇണചേരുന്നതുവരെ സ്വാതന്ത്ര്യപ്രഖ്യാപനമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലം കൂടിയാണ് ഇത്.

എല്ലാ സ്വാതന്ത്ര്യവും ദുരുപയോഗിക്കാനുള്ളതല്ല. സ്വാതന്ത്ര്യം ആഘോഷമാണ്. പക്ഷേ അമിതമായ സ്വാതന്ത്ര്യം അരാജകത്വമാണ്ന മ്മുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടതും നിയന്ത്രിക്കേണ്ടതും നമ്മൾ തന്നെയായിരിക്കണം. എനിക്കുള്ള സ്വാതന്ത്ര്യം ഞാൻ എവിടംവരെ, എന്തിന,് എങ്ങനെ ഉപയോഗിക്കണം എന്ന് ഞാൻ തീരുമാനിക്കുന്നിടത്താണ് എന്റെ സ്വാതന്ത്ര്യം വിലയുള്ളതാകുന്നത്. എന്റെ അതിരുകളെ മറ്റൊരാൾ നിശ്ചയിക്കുമ്പോഴാണ് അത് അസ്വാതന്ത്ര്യമാകുന്നത്. ബാഹ്യമായ സ്വാതന്ത്ര്യത്തെക്കാൾ വലുതാണ് ഒരാൾ അനുഭവിക്കുന്ന ആന്തരികസ്വാതന്ത്ര്യം.  ആന്തരികസ്വാതന്ത്ര്യമാണ് ഒരുവനെ സന്തുഷ്ടനും സംതൃപ്തനുമാക്കുന്നത്. ആത്മാവിലാണ് യഥാർത്ഥ സ്വാതന്ത്ര്യം. മറ്റെല്ലാവിധത്തിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും ആത്മാവിൽ സ്വാതന്ത്ര്യമില്ലെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം?

സ്വാതന്ത്ര്യദിനാശംസകളോടെ
വിനായക് നിർമ്മൽ

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...