ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

Share post:


വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില കിണറുകൾ മഴക്കാലത്തെന്നതുപോലെ വേനൽക്കാലങ്ങളിലും വെള്ളം നിറഞ്ഞവയായിരിക്കും. ചില ദാമ്പത്യങ്ങളും അങ്ങനെതന്നെ. ഏത് അവസ്ഥയിലും പ്രണയത്തിന്റെ അളവ് കുറയാത്തവിധത്തിൽ അതിങ്ങനെ നിറഞ്ഞുതുളുമ്പിയിരിക്കും.  വിവാഹത്തിന്റെ ആദ്യനാളുകളിൽ വല്ലാത്ത പ്രണയം. കുറെക്കഴിയുമ്പോൾ പ്രണയം നിറംകെട്ടുപോകുന്നു. 

പുതുതായി വീടു പണിയുമ്പോഴത്തെ ഭംഗിയും തിളക്കവും കുറെ വർഷം കഴിയുമ്പോൾ പുറമേയ്ക്ക് കാണപ്പെടാറില്ല. ശരിയാണ് കുറെക്കഴിയുമ്പോൾ ദാമ്പത്യംപോലെയുള്ള സ്ഥിരമായി നില്ക്കുന്ന ഏതൊരുബന്ധത്തിലും കുറെച്ചൊക്കെ യാന്ത്രികതയും മരവിപ്പും മടുപ്പും കടന്നുവരാം. എന്നാൽ അതിനെ അതിന്റെ വഴിക്ക് വിട്ടുകൊടുക്കാതെ തിരികെ കൊണ്ടുവരാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടായേ മതിയാവൂ. മലയാളത്തിലെ ഒരു പ്രമുഖവനിതാ മാസിക റിപ്പോർട്ട് ചെയ്തതനുസരിച്ച് കേരളത്തിൽ സ്ലീപ്പ് ഡിവോഴ്സ് കൂടിവരുന്നുവെന്നാണ്. അതായത് നാട്ടിലും വീട്ടിലും ദമ്പതികളെ പോലെയുള്ള ജീവിതം.പക്ഷേ മാനസികമായും ശാരീരികമായും യാതൊരുവിധ അടുപ്പവും ഇല്ലാത്ത അവസ്ഥ. നമ്മുടെ ദാമ്പത്യങ്ങൾ നേരിടുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഇത്. പ്രശ്നങ്ങളില്ലാത്ത, എന്നും പ്രണയഭരിതമായിരിക്കുന്ന ഒരു ദാമ്പത്യവുമില്ല.  പക്ഷേ നഷ്ടപ്പെട്ടുപോകുന്ന പ്രണയത്തെ കുടുംബജീവിതത്തെ തന്നെ തകർക്കുന്ന വിധത്തിലാകാതിരിക്കാൻ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. അവിടെയാണ് നാം നമ്മുടെ പങ്ക് നിർവഹിക്കേണ്ടത്. 

ദാമ്പത്യത്തിലെ പ്രണയം സീസണല്ല.  അത് എല്ലാ കാലത്തേക്കുമുള്ളതാണ്. പ്രണയികൾക്കുവേണ്ടിയുള്ള ദിവസമാണ് ഫെബ്രുവരി 14.  എന്നാൽ അതിനെക്കുറിച്ചുള്ള പലരുടെയും ധാരണ- തെറ്റുദ്ധാരണ- അത് അവിവാഹിതരുടെ പ്രണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടു മാത്രമാണ്. എന്നാൽ ഏതുതരത്തിലുള്ള പ്രണയത്തിനും വേണ്ടിയുള്ള ഒരു ദിവസമാണ് ഫെബ്രുവരി 14. പ്രത്യേകിച്ച് ദാമ്പത്യത്തിലെ പ്രണയത്തിന് ഓശാനപാടാനുള്ള അവസരം. കഴിഞ്ഞദിവസത്തെക്കാളും കഴിഞ്ഞവർഷത്തെക്കാളും ഇത്തിരികൂടി കൂടുതൽ പ്രണയിക്കാൻ ഈ ദിവസത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് തീരുമാനമെടുക്കാം. എല്ലാവർക്കും പ്രണയദിനാശംസകൾ.

പ്രണയപൂർവം
വിനായക് നിർമ്മൽ

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത...