സൽപ്പേര്

Share post:

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ ഹൃദയത്തെ സ്പർശിച്ചു. കാരണം തെറ്റു ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടതിന്റെപേരിലും വിശ്വസിച്ചവർ കൈയൊഴിഞ്ഞതിന്റെ പേരിലുമായിരുന്നു ആ ആത്മഹത്യയെങ്കിലും ആർക്കെതിരെയും കുറ്റാരോപണം നടത്താതെയും ആരെയും തന്റെ മരണത്തിന് ഉത്തരവാദികളായി പേരുചേർക്കാതെയുമായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിപ്പോക്ക്. മാത്രവുമല്ല മരണാനന്തരചടങ്ങുകൾക്കുള്ള തുക പോലും കരുതിവച്ചതിനു ശേഷം കടന്നുപോകുമ്പോൾ ഒരൊറ്റ അപേക്ഷ മാത്രമേ അദ്ദേഹം തന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടുമായി നടത്തിയിട്ടുമുള്ളൂ. കുടുംബത്തെ വേട്ടയാടരുത്.

 പ്രമാദമായ പല കേസുകളിലും പ്രതിയെന്ന് ആരോപിക്കപ്പെടുന്നവരെക്കുറിച്ച് ഓർത്തുനോക്കൂ. സെലിബ്രിറ്റികൾ പോലും അക്കൂട്ടത്തിൽ ഉണ്ട്. അവരൊക്കെ ആരോപണങ്ങൾ അലങ്കാരമാക്കിയും മറ്റുള്ളവരുടെ മേൽ ആരോപണം വച്ചുമാറിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്.. ഏതുവിധേനയും രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനുമാണ് അവർ ശ്രമിക്കുന്നത്. എന്നാൽ തെറ്റുചെയ്യാതെ തെറ്റിദ്ധരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിഷ്‌ക്കളങ്കരായ ആളുകൾ അങ്ങനെയല്ല. തീരെ ചെറിയ ആരോപണം പോലും അവർക്ക് സഹിക്കാനാവുന്നില്ല. സൽപ്പേരിനെ കളങ്കപ്പെടുത്തി ജീവിക്കാൻ അവരാഗ്രഹിക്കുന്നുമില്ല. കാരണം മറ്റെന്തിനെക്കാളും അവർ വിലമതിക്കുന്നത് താൻ കെട്ടിയുയർത്തിയിരിക്കുന്ന ഇമേജാണ്. അത് തകരുമ്പോൾ സ്വയമറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴി തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുന്നു. ഇനി മറ്റൊരു കൂട്ടരുണ്ട്.  എല്ലാവിധത്തിലും മാന്യമായി ജീവിക്കുമ്പോഴും ജീവിതത്തിലെ ഏതെങ്കിലും ചില വൈകല്യങ്ങളുടെ പേരിൽ ആദ്യമായി ഇടറിപ്പോകുന്നവരാണ് അവർ. അതിന്റെ പേരിൽ കൈയോടെ പിടികൂടപ്പെടുമ്പോൾ അപമാനം സഹിക്കാനാവാതെ അവർ ചിലപ്പോൾ…

മറ്റുള്ളവരുടെ സൽപ്പേര് നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ.. സൽപ്പേരിനെ മറ്റെന്തിനെക്കാളും വില കല്പിക്കുന്നവർ. സൽപ്പേര് വല്ലാത്ത സംഗതി തന്നെ.. സൽപ്പേര് ഒരു കുമിളയാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന കുമിള. സൽപ്പേര് നശിക്കാതിരിക്കട്ടെ, സൽപ്പേര് നശിപ്പിക്കാതിരിക്കട്ടെ. സൽപ്പേരിനെക്കാളും ജീവന് വിലയുണ്ടെന്ന് മറക്കാതെയുമിരിക്കുക

ആദരവോടെ
വിനായക് നിർമ്മൽ

സമസ്യ

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...