ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

Share post:

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന അവസ്ഥയാണ് ഇത്. പ്രധാനമായും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. കൃത്യ സമയത്ത് കൃത്യമായ രീതിയിലുള്ള പരിശോധനകളും ചികിത്സകളും നടത്തിയില്ലെങ്കിലും നിശബ്ദമായി നമ്മെ ആക്രമിച്ചുകീഴടക്കാനുള്ള എല്ലാവിധ സാധ്യതകളും ഈ രോഗത്തിനുണ്ട്. പ്രത്യേകിച്ച് സിറോസിസ്പോലെയുള്ള ഗുരുതരപ്രശ്നങ്ങൾക്ക്. ചില ലക്ഷണങ്ങളിലൂടെ ഈ രോഗാവസ്ഥ മനസ്സിലാക്കിയാൽ മതിയായ ചികിത്സ നേടി സുരക്ഷിതത്വം കൈവരിക്കാവുന്നതാണ്.

ഉറക്കക്കുറവ് മതിയായ ഉറക്കമില്ലായ്മ ഫാറ്റിലിവർ രോഗികളിൽ പൊതുവെ കണ്ടുവരുന്ന ഒന്നാണ്. തുടർച്ചയായ  രാത്രികളിൽ ഉറങ്ങാൻ കഴിയാത്തതുമൂലം കരൾവീക്കമുണ്ടാവുകയും കരളിന് ഗ്ലൈക്കോജൻ സ്റ്റോർ ചെയ്യാനും പുറത്തുവിടാനുമുള്ളകഴിവു കുറയുകയും ചെയ്യുന്നു.  അടിവയറിനുണ്ടാകുന്ന അസ്വസ്ഥതകളാണ് മറ്റൊന്ന്. പ്രത്യേകിച്ച് രാത്രികളിൽ. വിശപ്പുകുറയുക, ഭക്ഷണത്തോടു താല്പര്യക്കുറവ് അനുഭവപ്പെടുക, തൂക്കംകുറയുക എന്നിവയും സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ്. മാനസികമായ തളർച്ച, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെവരിക, ഓർമ്മക്കുറവ്, ആശയക്കുഴപ്പം എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. കാലുകളിലും കാല്പാദങ്ങളിലും കാണുന്ന നീര്. ചൊറിച്ചിൽ, മഞ്ഞപ്പിത്തരോഗികളിലെന്നതുപോലെ ത്വക്കിലും കണ്ണിലും കാണപ്പെടുന്ന മഞ്ഞനിറം തുടങ്ങിയവയും ഫാറ്റിലിവർ ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ബാലൻസഡ് ഡയറ്റ്, തുടർച്ചയായ വ്യായാമം,  മദ്യപാനവും പുകവലിയും ഉപേക്ഷിക്കൽ തുടങ്ങിയവയിലൂടെ രോഗവിമുക്തി നേടാനാവും. ഇതിനെക്കാളെല്ലാം അടിയന്തിരമായി ചെയ്യേണ്ടത് മുകളിൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയുമാണ് വേണ്ടത്.

(കടപ്പാട്: ഇന്റർനെറ്റ്)

സമസ്യ

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല...