സഹായം

Share post:

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്. 

അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം ഭാരമുള്ള ഒരു വസ്തു നീക്കിവയ്ക്കുന്നതിനോ എടുത്തുമാറ്റുന്നതിനോ മറ്റൊരാളോട് സഹായം ചോദിക്കാറുണ്ട്. 

 എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല എന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ? തന്റെ കഴിവിലും സമ്പത്തിലും ആരോഗ്യത്തിലും സ്വാധീനത്തിലും അയാൾ പരിധിയിലേറെ ആശ്രയിക്കുന്നതുകൊണ്ടും  മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് ഇപ്രകാരം പറയുന്നത്. എല്ലാം നമുക്കുണ്ടാകുമ്പോഴും ചില നിമിഷങ്ങളിൽ അവയെല്ലാം ഫലശൂന്യമായിതോന്നുമ്പോൾ മറ്റുള്ളവരുടെ സഹായം കൈപ്പറ്റാതെ ജീവിക്കാനാവാതെ വരുന്നു.
 സഹായം സ്വീകരിക്കുന്നത് തെറ്റല്ല എന്നു  മാത്രമല്ല സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്നുകൂടി മനസ്സിലാക്കിയിരിക്കണം. സഹായം നല്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും മറക്കരുതാത്ത മറ്റൊരു കാര്യംകൂടി ഉണ്ട്. എപ്പോഴും മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് നല്ലതല്ല. അത്യാവശ്യസന്ദർഭങ്ങളിലാണ് സഹായം തേടേണ്ടത്. തുടർച്ചയായി എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത് സ്വയം വിലക്കുറവിന് വഴിതെളിക്കും. കൂടാതെ മറ്റുള്ളവരെ തനിക്കുവേണ്ടി ഉപയോഗിക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും കൂടി ഭാഗമാണ് അത്.

 സഹായിക്കുന്നത് സന്നദ്ധതയുടെ അടയാളമാണ്. ഹൃദയം വിശാലമാക്കിയിരിക്കുന്ന ഒരാൾക്കുമാത്രമേ മറ്റൊരാളെ സഹായിക്കാനാവൂ. തട്ടിത്തടഞ്ഞുനില്ക്കുന്ന ഇടത്തുനിന്ന് മുന്നോട്ടുകൈപിടിച്ചുകൊണ്ടുപോകാൻ ഒരാൾ സ്വമേധയാ സന്നദ്ധനാകുന്ന അപൂർവ്വസുന്ദരമായ നിമിഷമെത്രെ അത്. എത്രയെത്ര പേരുടെ സഹായം കൈപ്പറ്റിയാണ് നമ്മൾ ഓരോരുത്തരും ഈ നിലയിലായിരിക്കുന്നത്. സഹായിക്കുമെന്ന് പ്രതീക്ഷിച്ച എത്രയോ പേരാണ് നമ്മെ കൈവിട്ടുകളഞ്ഞത്. സഹായംചോദിച്ച് മുട്ടിയ എത്രയോ വാതിലുകളാണ് നമ്മുടെ മുമ്പിൽ കൊട്ടിയടയ്ക്കപ്പെട്ടത്. സാരമില്ല ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ നിന്നെ സഹായിക്കാനായി അവിടെത്തന്നെയുണ്ടാവും. കിട്ടിയ സഹായങ്ങളെയൊക്കെ തൂത്തുമിനുക്കിയെടുത്തു നിധിപോലെ നന്ദിയോടെ സൂക്ഷിക്കുക. കിട്ടുന്ന അവസരങ്ങളൊക്കെ മറ്റുള്ളവരെ സഹായിക്കാനായി പ്രയോജനപ്പെടുത്തുക.

സമസ്യ

Related articles

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

ഗാസ് ലൈറ്റിംങ് എന്താണെന്നറിയാമോ?

ഗാസ്ലൈറ്റിംങ്  എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ്  എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ...

ദുർബലനാണോ, എന്തുകൊണ്ട്?

മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. ഓരോരുത്തരും ഓരോ വിധത്തിലുള്ള സ്വഭാവങ്ങളും കഴിവുകളുമുള്ളവരാണ്. എന്നാൽ എല്ലായ്പ്പോഴും സമൂഹത്തിൽ നാം കാണുന്ന ഒരു വിഭാഗം വ്യക്തികൾ, തങ്ങളുടെ കഴിവുകളെ...

വീണ്ടും യൂണിഫോം അണിയുമ്പോൾ…

ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....