മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

Share post:

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ പലതും ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്നത് കോർട്ടിസോൺ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ്ദരാസവസ്തുക്കൾ പുറപ്പെടുവിക്കുന്നതും ഈ ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കരളിലുംപേശികളിലും അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ പ്രകാശനത്തിന് സഹായിക്കുന്നതുമാണ് ഉറക്കം തടസപ്പെടുത്തുന്നത് എന്നാണ് ഒരു നിഗമനം. വിട്ടുമാറാത്ത സമ്മർദ്ദം മൂലം കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നതും ഉറക്കം ഭംഗപ്പെടുത്തുന്നു. സ്ട്രസ് ഹോർമോൺ എന്നാണ് കോർട്ടിസോൾ വിളിക്കപ്പെടുന്നത്. കോർട്ടിസോൾ അളവ് ഉയരുന്നതു മൂലം ദിവസത്തിലെ ആദ്യ മണിക്കൂറുകളിൽ ഉറക്കം നഷ്ടപ്പെടാമത്രെ.  ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഉറക്കം നഷ്ടപ്പെടാം. പ്രത്യേകിച്ച് ഇതു വാർദ്ധക്യവുമായി ബന്ധപ്പെട്ടാണ് കണ്ടുവരുന്നത്. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ പ്രായമാകുമ്പോൾ ചെറിയ അളവിൽ മാത്രമാണ് ചിലരിൽ സൃഷ്ടിക്കപ്പെടുന്നത്. ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങളം ഉറക്കത്തിലുളള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

ജീവിതശൈലിയിൽ മാറ്റങ്ങൾവരുത്തുന്നതും അനുയോജ്യവും ഊഷ്മളവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ഉറക്കപ്രശ്നങ്ങളെ ഒരുപരിധിവരെ നേരിടാൻ സഹായകരമാകും.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...