ഫുള്‍ ജാര്‍ സോഡയ്ക്ക് പിന്നാലെ പായുമ്പോള്‍ ഇതും അറിയണം

Share post:

സോഷ്യല്‍ മീഡിയാ വഴി ഹിറ്റായ ഫുള്‍ ജാര്‍ സോഡയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ കുടുംബങ്ങള്‍ പോലും. നാരങ്ങാവെള്ളവും മുറുക്കാനും മാത്രം വിറ്റിരുന്ന നാട്ടിന്‍പുറത്തെ പെട്ടിക്കടകളില്‍ പോലും ഇപ്പോള്‍ പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫുള്‍ജാര്‍ സോഡ ഇവിടെ ലഭിക്കും. കടകളുടെ വലുപ്പവും ഭംഗിയും അനുസരിച്ച് വിലയില്‍ പോലും വ്യത്യാസമുണ്ട് ഫുള്‍ ജാര്‍ സോഡയ്ക്ക്.

ഫ്രീക്കന്മാരും ഫ്രീക്കത്തിമാരും മാത്രമാണ് ഇതിന്റെ പിന്നാലെ പോകുന്നത് എന്ന് വിചാരിക്കുകയും വേണ്ട. കുടുംബങ്ങള്‍ക്കും ഹരം തന്നെയാണ് ഫുള്‍ ജാര്‍ സോഡ. ഇങ്ങനെ ആബാലവൃന്ദം ആളുകളും ഫുള്‍ജാര്‍ സോഡയ്ക്ക് പിന്നാലെ പായുമ്പോള്‍ വലിയ ചില ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ പി്ന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.

 സ്ഥിരമായി കുടിച്ചാല്‍ പല്ലുമുതല്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുന്ന സാധനമാണ് സോഡ എന്നതാണ് അതിലൊന്ന്. സോഡയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ശരീരത്തിന് ഒട്ടും നല്ലതല്ല. ഫുള്‍ ജാര്‍ സോഡയില്‍ ചേര്‍ക്കുന്ന കാന്താരിമുളകും ഇഞ്ചിയും പുതിനയും നാരങ്ങാനീരും കസ്‌കസും ഒന്നിച്ചുചേര്‍ത്തുപയോഗിക്കുന്നതും അനാരോഗ്യകരമാണെന്നാണ് ഡോക്ടേഴ്‌സിന്റെ അഭിപ്രായം.

 ഇതിനൊക്കെ പുറമെ ശുചിത്വമാണ് മറ്റൊരു പ്രധാന പ്രശ്‌നം. സോഡാക്കുപ്പികള്‍ പലപ്പോഴും വൃത്തിയായി കഴുകിയെടുക്കുന്നതാകണം എന്നില്ല. അതുമാത്രമല്ല ഫുള്‍ജാര്‍ സോഡ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വൈന്‍ഗ്ലാസിന്റെ അടിഭാഗത്ത് പലതരത്തിലുള്ള അഴുക്കും മാലിന്യവും ഉണ്ടായിരിക്കും. ഈ ഗ്ലാസ് വലിയ ഗ്ലാസിലേക്ക് ഇടുമ്പോള്‍ ചെറിയഗ്ലാസിന്റെ അടിഭാഗത്തുള്ള മാലിന്യവും മറ്റും ഗ്ലാസ് മുഴുവന്‍ പരക്കുകയും നാം അത്അപ്പാടെ അകത്താക്കുകയും ചെയ്യുന്നു. ഗ്ലാസുകള്‍ വൃത്തിയായി കഴുകാത്തതു മൂലം രോഗാണുക്കള്‍ പരക്കാന്‍ ഇത് ഇടയാക്കുന്നു. ഇതിനുപയോഗിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണമെന്നില്ല. മഴക്കാലങ്ങളില്‍ വ്യാപകമാകുന്ന മഞ്ഞപ്പിത്തം പോലെയുള്ള പല രോഗങ്ങള്‍ക്കും ഫുള്‍ജാര്‍ സോഡ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയുടെ നിരീക്ഷണം.

അതുകൊണ്ട് ഫുള്‍ജാര്‍ സോഡയുടെ തരംഗത്തിന്റെ പിന്നാലെ പോയി അസുഖം വാങ്ങിവയ്ക്കണ്ടാ. സൂക്ഷിച്ചാല്‍ ദുഖിക്കണ്ടാ എന്നാണല്ലോ ചൊല്ല്‌

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...