വേനല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും

Share post:

ശക്തമായ വേനല്‍ച്ചൂടില്‍  ഉരുകുകയാണ് മനുഷ്യര്‍.  ഈ വേനല്‍ക്കാലത്ത്  ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപിടി കാര്യങ്ങളുണ്ട്. അവ ഏതൊക്കെ അറിഞ്ഞിരിക്കുന്നതും അതനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്തുന്നതും വേനലിനെ സുഗമമായി നേരിടാന്‍ ഏറെ സഹായിക്കും.


  വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടവയാണ് ശീതളപാനീയങ്ങളും സോഫ്റ്റ് ഡ്രിംഗ്‌സും. ഇതിന് പകരം ചെയ്യേണ്ടത് നല്ലതുപോലെ തിളപ്പിച്ച് ആറിച്ച വെള്ളം കുറച്ചുവീതം ഇടവിട്ട് കുടിക്കുന്നതാണ്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ആഹാരവും വെള്ളവും ഉപയോഗിക്കരുത്. എന്നാല്‍ സംഭാരം, പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, പാല്‍ എന്നിവ ഇടനേരങ്ങളില്‍ കുടിക്കുകയും വേണം. മദ്യപാന ശീലമുള്ളവര്‍ വേനല്‍ക്കാലത്ത് അത് പാടെ ഉപേക്ഷിക്കണം. അതുപോലെ വറുത്തതും പൊരിച്ചതും മസാല, എരിവ്, പുളി എന്നിവ ചേര്‍ന്നതുമായ ഭക്ഷണപദാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. കൂടാതെ കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉപയോഗവും കഴിയുന്നത്ര കുറയ്ക്കണം. ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുന്ന വെള്ളരിക്ക, കക്കരിക്ക, പടവലങ്ങ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, ഓറഞ്ച്, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കരുത്.


അധികമായി വെയിലേല്ക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്നതിനാല്‍ വെയിലത്തുള്ള ജോലി പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാവിലെ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം. കൂടുതല്‍ വെയില്‍ കൊള്ളുന്ന ജോലിക്കാര്‍ പലരും ഇതനുസരിച്ച് അവരുടെ ജോലി സമയം ക്രമീകരിച്ചുവരുന്ന പതിവ് ആരംഭിച്ചിട്ടുമുണ്ട്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യം. ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കണം. കാല്‍നടയാത്രക്കാര്‍ കുട കൈയില്‍ ചൂടിയിരിക്കണം. പിണ്ഡതൈലം, ഏലാദികേരം, നാല്‍പ്പാമരാദി കേരം എന്നിവ തേച്ച്  രാമച്ചം, വേപ്പിന്‍പട്ട, നാല്‍പ്പാമരപ്പട്ട, നെല്ലിക്കാത്തോട് ഇവയിലേതെങ്കിലും ഇട്ട് വെന്ത  തണുത്തവെള്ളത്തില്‍ കുളിക്കുന്നതും അഭികാമ്യമാണ്. രണ്ടുനേരം തണുത്ത വെള്ളത്തില്‍ കുളിക്കണമെന്നതും ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രം കഴുകി ഉണക്കിയതിന് ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ എന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ?

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...