മക്കളിൽ ശുഭാപ്തി വിശ്വാസം വളർത്തൂ

Share post:

മക്കളെ പരീക്ഷയിൽ ഒന്നാമതായി മാർക്ക് നേടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് മാതാപിതാക്കൾ.  അതുപോലെ അവരിലെ കലാകായിക താല്പര്യങ്ങൾ വളർത്താനും പോഷിപ്പിക്കാനും ഇന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി വളർത്താനോ മാറ്റാനോ ബോധപൂർവ്വം ശ്രമിക്കുന്ന മാതാപിതാക്കൾ വളരെ കുറവായിരിക്കുമെന്ന് തോന്നുന്നു. മക്കൾ എത്ര ഉയർന്ന പദവിയിലുമെത്തട്ടെ പക്ഷേ അവർക്ക്  ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ശുഭാപ്തി വിശ്വാസമില്ലെങ്കിൽ വലിയ ഗുണമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, പരീക്ഷാവിജയം എന്നിവയിൽ ശ്രദ്ധപതിപ്പിക്കുന്നതിനൊപ്പം തന്നെ അവരിൽ ശുഭാപ്തിവിശ്വാസവും വളർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നത് എന്നല്ലേ പറയാം.

പരാതികളിൽ നിന്ന് പുറത്തുകടക്കുക
ഇന്നൊരു നശിച്ച ദിവസമായിരുന്നു എന്ന് ജോലികഴിഞ്ഞ് വരുമ്പോൾ മക്കളുടെ കേൾക്കെ പറയാതിരിക്കുക. നിഷേധാത്മകമായ അനുഭവങ്ങൾ ജീവിതത്തിലും ഓരോ ദിവസങ്ങളിലും ഉണ്ടാകുമ്പോഴും അവയെക്കുറിച്ച് മക്കളുടെ മനസ്സിൽ തെറ്റായ വിചാരം സൃഷ്ടിക്കാത്തവിധത്തിൽ സംസാരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതുപോലെ അടുത്ത ബന്ധുക്കൾ, ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കൾ, അയൽക്കാർ, മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള മോശം കമന്റുകൾ കുട്ടികളിൽ നെഗറ്റീവായ ഫലമാണ് സൃഷ്ടിക്കുന്നത്. അതെല്ലാം അവരെ നിരാശാജനകമായ മനോഭാവത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുന്നത്.

ഉയർന്ന പ്രതീക്ഷകൾ നല്കുക
ജീവിതത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച്  നല്ലസ്വപ്നങ്ങളും ഉയർന്ന പ്രതീക്ഷകളും മക്കൾക്ക് നല്കുക. മക്കൾക്ക് ഇങ്ങനെ പ്രതീക്ഷകൾ പറഞ്ഞുകൊടുക്കാൻ കഴിയണമെങ്കിൽ ആദ്യം മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതത്തെക്കുറിച്ചുതന്നെ അഭിമാനവും സന്തോഷവും ഉണ്ടായിരിക്കണം. പരാജയപ്പെട്ടുപോയ വ്യക്തിയായി മാതാപിതാക്കളെ മക്കൾ വിലയിരുത്താൻ ഇടയാവരുത്. ബിസിനസിലും മറ്റും ചിലപ്പോൾ പരാജയങ്ങൾ വന്നിട്ടുണ്ടാവും. പക്ഷേ അത് മക്കളുടെ ഭാവിയെ ഇരുളടഞ്ഞ വിധത്തിലുള്ള പ്രതികരണങ്ങൾ കൊണ്ട് നിറയ്ക്കാൻ സാഹചര്യമൊരുക്കരുത്.

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക
യുക്തിസഹമായ ചില ഉത്തരവാദിത്തങ്ങളും റിസ്‌ക്കുകളും ഏറ്റെടുക്കാൻ മക്കളെ പ്രേരിപ്പിക്കുകയും അതിന് പ്രോത്സാഹനവും പിന്തുണയും നല്കുകയും ചെയ്യുക. പുതിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്ന മക്കളെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. അവരുടെ ആത്മവിശ്വാസം ചോർന്നുപോകത്തക്കവിധത്തിൽ സംസാരിക്കരുത് അതുപോലെ ചെറുപ്രായം മുതൽക്കേ മക്കളെക്കൊണ്ട് അവരുടെ പ്രായത്തിന് അനുസരിച്ച് ജോലി ചെയ്യിപ്പിക്കുക. അഭിനന്ദിക്കുക.

പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം കൊടുക്കുക
മക്കൾ ചിലപ്പോൾ ഏതെങ്കിലും ഒരു പ്രശ്നത്തിൽ പെട്ടുപോയിട്ടുണ്ടാവാം. അവരെ അതിൽ നിന്ന് രക്ഷിക്കാൻ ഉടനെ ചാടിയിറങ്ങരുത്. അല്പം വെയ്റ്റ് ചെയ്യാം. മക്കൾ എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നതെന്ന് അറിയാമല്ലോ? അവർക്ക് തന്നെ ആ പ്രശ്നം പരിഹരിക്കാൻ  സാധിക്കുമെങ്കിൽ അത് അവരിൽ ആ്ത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തും. 

അതുപോലെ മക്കളുടെ ഭാഗത്ത് തെറ്റുണ്ടായി. ഉടൻ തന്നെ അതിനോട് പ്രതികരിക്കരുത്. അവിടെയും അല്പം വെയ്റ്റ് ചെയ്യാം. മക്കളുടെ ഭാഗത്താണോ തെറ്റ് അതോ അവരുടെ ഭാഗത്ത് ശരികളുണ്ടോ.. തിരിച്ചറിയാൻ അല്പം കാത്തിരിക്കുക.

കാഴ്ചപ്പാടുകൾ  മാറ്റിയെടുക്കുക
ചില കുട്ടികളുടെ വിചാരം എന്നെക്കൊണ്ട് അതിന് കഴിയില്ല എന്നാണ്. അല്ലെങ്കിൽ താനൊരു സ്മാർട്ട് അല്ല എന്നാണ് അവരുടെ വിചാരം. മക്കളുടെ ഇത്തരം വികലവും സങ്കുചിതവുമായ കാഴ്ചപ്പാടുകളെ മാതാപിതാക്കൾ മാറ്റിയെടുക്കണം. വെല്ലുവിളികളെ ആലിംഗനം ചെയ്യുന്നതുകൂടിയാണ് ജീവിതമെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...