ആത്മവിശ്വാസം അമിതമായാല്‍…

Share post:

എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്‍സലിംങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.  ഉദാഹരണത്തിന് അമിതമായ ആത്മവിശ്വാസമുള്ളവര്‍ ഒരു കാര്യത്തിലും പ്രത്യേകമായ ഒരുക്കങ്ങള്‍ നടത്താറില്ല.

എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നാണ് അവരുടെ മട്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ ഇത്തരക്കാര്‍ ഏതെങ്കിലും വിധത്തില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. എല്ലാവരും തന്നെ ശ്രദ്ധിക്കണം എന്നാണ് അവരുടെ ആഗ്രഹം. അവര്‍ക്ക് മറ്റുള്ളവരെ കളിയാക്കാം, താഴ്ത്തിക്കെട്ടാം,  എന്നാല്‍ ആരെങ്കിലും തന്നെ താഴ്ത്തിക്കെട്ടാനോ തന്റെ കുറവ് പറയാനോ വന്നാല്‍ അവര്‍ സമ്മതിച്ചുതരില്ല. അവര്‍ പലപ്പോഴും ഒച്ച ഉയര്‍ത്തി സംസാരിക്കുന്നവര്‍ കൂടിയായിരിക്കും.  മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍, നിശ്ശബ്ദരാക്കാന്‍ അവര്‍ കണ്ടെത്തുന്ന എളുപ്പമാര്‍ഗ്ഗം കൂടിയാണ് അത്.  അവര്‍ക്ക് എല്ലാ കാര്യത്തിലും പരാതിയും പരിഭവവും ശൂന്യതാബോധവുമായിരിക്കും. എന്നാല്‍ ആത്മവിശ്വാസമുള്ളവരുടെ പ്രധാനഭാവം സന്തോഷവും സംതൃപ്തിയുമായിരിക്കും. അവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ അറിയാമായിരിക്കും. പക്ഷേ ഒരുക്കത്തോടുകൂടി മാത്രമേ അവരതിന് പുറപ്പെടുകയുള്ളൂ.

മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനോ പരിഹസിക്കാനോ പോകാതെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ആത്മാഭിമാനമുള്ളവര്‍ ശ്രമിക്കുന്നത്. വിവേകപൂര്‍വ്വമായ സംസാരവും ആലോചനാശീലത്തോടെയുള്ളമറുപടികളും അവരുടെ പ്രത്യേകതകളായിരിക്കും. ആത്മവിശ്വാസമാണ് നമുക്കുണ്ടാവേണ്ടതെന്നും അമിതമായ ആത്മവിശ്വാസം അപകടമേ ചെയ്യൂ എന്നും ഇതില്‍ നിന്നും മനസ്സിലായല്ലോ. ഇനി എങ്ങനെയാണ് ആത്മവിശ്വാസം കൈവരിക്കാന്‍ കഴിയുന്നതെന്ന് നോക്കാം. തന്നോടുതന്നെ മതിപ്പും ബഹുമാനവും ഉണ്ടാവുകയാണ് അതിന്റെ ആദ്യത്തെപടി. സ്വയം മതിപ്പു തോന്നാത്ത ഒരാള്‍ക്ക് മറ്റുള്ളവരെയും ബഹുമാനിക്കാന്‍ കഴിയാത്തവരാണ്. അതുകൊണ്ട് നമുക്ക് ആത്മവിശ്വാസം കൈവരിക്കാം. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കുകയും ചെയ്യാം.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...