നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

Share post:

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് ‘നാളെ നാളെ നീളെ നീളെ’യെന്ന്. ‘മടിയൻ മല ചുമക്കും’ എന്നാണ് മറ്റൊരു ചൊല്ല്. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ നാളെ ചെയ്യാം എന്ന് വിചാരിച്ച് നീട്ടിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ചാണ് ഇങ്ങനെ പറയുന്നത്. പുതുവർഷം അടുക്കാറാകുമ്പോൾ പലരും പറയുന്ന ഒരു കാര്യമുണ്ട്.

ന്യൂഇയർ വന്നോട്ടെ. പുകവലി നിർത്തും/മദ്യപാനം നിർത്തും, എക്സർസൈസ് ആരംഭിക്കും, മൊബൈൽ യൂസേജ് കുറയ്ക്കും. ഇങ്ങനെ പല പലതീരുമാനങ്ങൾ. തീരുമാനങ്ങളെടുക്കുന്നവരല്ല തീരുമാനങ്ങൾ നടപ്പിലാക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്.  നന്നാകാൻ വേണ്ടി ന്യൂ ഇയർ വരെ കാത്തിരിക്കേണ്ടതില്ല. ഇന്ന് തുടങ്ങിവയ്ക്കാത്തത് നാളെ പൂർത്തിയാക്കാനാവില്ല. ഈ നിമിഷത്തിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ഈ നിമിഷത്തിന്റെ വില മനസ്സിലാക്കാത്തവർക്ക് നാളെത്തെ സമയത്തിന്റെ മൂല്യം മനസ്സിലാക്കാനാവില്ല. നമുക്ക് സുനിശ്ചിതമായ ഒരേയൊരു കാര്യം ഇന്നാണ്. ഇന്ന് ഇല്ലാത്തവന് നാളെയില്ല.  ഒരു വൃക്ഷത്തിൽ നിന്ന് ഫലം കിട്ടണമെങ്കിൽ നാളെയെന്നൊരു സ്വപ്നം കണ്ടുകൊണ്ട് ഇന്ന് തൈ വയ്ക്കണം, വളവും വെള്ളവും നല്കണം. നാളെ കൊയ്യണമെങ്കിൽ ഇന്ന് വിതയ്ക്കണം.

 ചിലരുടെ ചില വിജയങ്ങളെ നാം ആകസ്മികമെന്ന് പറയാറുണ്ട്. കഠിനമായി പരിശ്രമിക്കാതെ അവരെ തേടിയെത്തിയവിജയങ്ങൾ എന്ന പറഞ്ഞ് അവരെ ഭാഗ്യവാന്മാരായി ചിത്രീകരിക്കുകയും ചെയ്യും. പക്ഷേ അവരുടെ ജീവിതം പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അവർ പണ്ടുമുതലേ അത്തരമൊരു നേട്ടത്തിനു വേണ്ടി മാനസികമായിട്ടെങ്കിലും  തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അവരുടെ ഉള്ളിൽ മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു.

സാധാരണപോലെ  ഒരുപാടു കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിന്റെ ഫലമായി സംഭവിക്കുന്നവയാണ് ചിലർക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ. യാദൃച്ഛികമെന്ന് തോന്നുന്നത് അവരെ നാം കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ടോ അവരെ നാം അതുവരെ അംഗീകരിക്കാതിരുന്നതുകൊണ്ടോ ആയിരുന്നു. അല്ലെങ്കിൽ അവർ അതിനു വേണ്ടി ശ്രമിക്കുന്നത് നാം അറിയാതെ പോയതുകൊണ്ടുമാവാം. വിജയികളാകുന്നവർ അവർ വിജയിക്കുമെന്ന് വിളംബരം മുഴക്കി നടക്കാറില്ല. പക്ഷേ ഉള്ളിൽ അവർ വിജയംസ്വപ്നം കാണുന്നുണ്ട്, ആ സ്വപ്നത്തിലേക്ക നടന്നടുക്കാൻ അവർ ഇന്നുകളെ ഫലപ്രദമായിപ്രയോജനപ്പെടുത്തുകയും ചെയ്യും. ഇന്നില്ലാതെ നാളെയില്ല.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും...