എങ്ങനെ സംസാരിക്കണം?

Share post:

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടതായ ചില മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പുഞ്ചിരിയോടെ  ആരംഭിക്കുക
അപരിചിതനോടോ പരിചിതനോടോ ആരോടുമായിരുന്നുകൊള്ളട്ടെ സംസാരിച്ചുതുടങ്ങുന്നത് ചിരിയോടെയായിരിക്കട്ടെ.. മുഖത്ത് ചിരിയോടെ സംസാരിക്കുമ്പോൾ അപരിചിതത്വം മാറുകയും സൗഹൃദം തോന്നുകയും ചെയ്യും. ചിരി വ്യക്തമാക്കുന്നത് നിങ്ങൾ സംസാരിക്കാൻ കൊള്ളാവുന്ന ആളാണ് എന്നാണ്.

കണ്ണിൽനോക്കി  സംസാരിക്കുക
മഹാന്മാരെന്ന് ഒരു വിഭാഗം ആളുകൾ പുകഴ്ത്തുന്ന ചിലർക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാനുള്ള കഴിവോ ധൈര്യമോ ഇല്ല. അവർ വലിയ കാര്യങ്ങൾ പ്രസംഗിക്കുകയും ആൾക്കൂട്ടങ്ങളെ കൈയിലെടുക്കുന്നവരോ ആയിരിക്കാം. പക്ഷേ വ്യക്തിപരമായി സംസാരിക്കുമ്പോൾ അവർക്ക് മുഖത്തുനോക്കി സംസാരിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. ഇനി അതിന് കഴിയുന്നില്ലെങ്കിൽ മുഖത്തുനോക്കിയെങ്കിലും സംസാരിക്കുക.

പേരുവിളിച്ചു  സംസാരിക്കുക
എല്ലാവർക്കും അവനവരുടെ പേരുകൾ ഇഷ്ടമാണ്. അതുകൊണ്ട് സംസാരിച്ചുതുടങ്ങുമ്പോഴോ സംസാരത്തിനിടയിലോ  പേരുവിളിക്കുക.

സാഹചര്യം  മനസ്സിലാക്കി സംസാരിക്കുക
ചിലർ വളരെ വിഷമത്തിലോ സമ്മർദ്ദത്തിലോ ആയിരിക്കും. ഈ സാഹചര്യത്തിൽ അവരുടെ മൂഡ് മനസ്സിലാക്കി സംസാരിക്കുക. അനുചിതമായ സംസാരം ബന്ധങ്ങളെ വഷളാക്കും.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും...