വെറും വയറ്റിൽ കഴിക്കരുതാത്തവ

Share post:

നേരം പുലർന്നുവന്നാലുടനെ വെറും വയറ്റിൽ കഴിക്കരുതാത്ത ചില ഭക്ഷണപദാർത്ഥങ്ങളുണ്ട്. ആരോഗ്യത്തിന് ഗുണകരമല്ലാത്തവയായതുകൊണ്ടാണ് അവ വെറും വയറ്റിൽ കഴിക്കരുതെന്ന് പറയുന്നത്. ഗുണം ഉണ്ടാകില്ല എന്നുമാത്രമല്ല ദോഷം ഉണ്ടാവുകയും ചെയ്യും.

വാഴപ്പഴം
ഒഴിഞ്ഞ വയറ്റിൽ വാഴപ്പഴം കഴിക്കരുത്. കാരണം അത് അസിഡിറ്റി വർദ്ധിപ്പിക്കും. വയറു കമ്പിക്കുന്നതിനും ഗ്യാസിനും വഴിയൊരുക്കുകയും ചെയ്യും.

തൈര്
വെറുംവയറ്റിൽ തൈര് കഴിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കും. വയറ്റിൽ അസ്വസ്ഥത സൃഷ്ടിക്കും. വിശപ്പ് കുറയ്ക്കും.

കാപ്പി
കട്ടൻ കാപ്പികുടിച്ചാലേ പ്രഭാതത്തിന് ഉഷാറുള്ളൂ എന്ന് കരുതുന്നവരുണ്ട്. അതുകൊണ്ട് കിടക്കപ്പായയിൽ നിന്നെണീറ്റിരുന്നുള്ള കാപ്പികുടിയോടെയാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. പക്ഷേ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കഫീൻ ആസിഡ് ഉല്പാദിപ്പിക്കും. നെഞ്ചെരിച്ചിലിനും ഓക്കാനത്തിനും കാരണമാവുകയും ചെയ്യും.

സോഡയും കോളയും
ആമാശയത്തെ നശിപ്പിക്കുന്ന രണ്ടുപാനീയങ്ങളാണ് കോളയും സോഡയും. അതുപോലെ മറ്റൊന്നാണ് തക്കാളി. അസിഡിറ്റി വർദ്ധിപ്പിക്കാനും വയറുവേദനയും അൾസറും സൃഷ്ടിക്കാനും തക്കാളി വെറുംവയറ്റിൽ കഴിക്കുന്നത് കാരണമാകുന്നു.

അങ്ങനെയെങ്കിൽ ദിവസത്തിൽ വെറുംവയറ്റിൽ കഴിക്കേണ്ടത് എന്താണ്? ഇളം ചൂടുവെള്ളമോ തേൻ വെള്ളമോ കാപ്പിക്കുപകരം വെറുംവയറ്റിൽ കുടിക്കുക. തുടർന്ന് ഈന്തപ്പഴം, ബദാം, ഓട്സ് പോലെയുള്ള ലഘുവായ എന്തെങ്കിലും കഴിക്കുക. അതിനുശേഷം ചായയോ കാപ്പിയോ കുടിക്കാം.

(വിവരങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്)

Related articles

ജീവിതരീതി വില്ലനാകുമ്പോൾ

'എപ്പോഴും ക്ഷീണമാണ്.  ഉറങ്ങിയാലും മാറുന്നില്ല.'.. നിരവധി യുവാക്കൾ പറയുന്ന ഒരു വാചകമാണിത്. സാധാരണ തളർച്ചയല്ല ജീവിതരീതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ബേൺഔട്ട് അവസ്ഥയാണ് ഇതിനു പിന്നിലെന്നാണ്...

തണ്ണിമത്തനാണോ കരിമ്പ് ജ്യൂസാണോ നല്ലത്?

ഹോ എന്തൊരു ചൂട് അല്ലേ? എത്ര വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. അപ്പോഴാണ് അകവും പുറവും ഒന്നുപോലെ തണുപ്പിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നത്. അതിന്റെ മുമ്പന്തിയിലുണ്ട്...

പുതുവർഷത്തിൽ കരിയറിൽ മാറ്റം വേണോ?

പുതുവർഷത്തിൽ കരിയറിൽ മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ തീർച്ചയായും ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഈ വർഷവും ഞാൻ...

ന്യൂ ഇയർ നോട്ടിഫിക്കേഷൻസ് 

ന്യൂ ഇയർ പ്ലാൻസ് എന്താണ്, വെക്കേഷൻസ് എവിടേക്കാണ് എന്ന് തുടങ്ങിയ പല നോട്ടിഫിക്കേഷനുകളും ഫോൺ തുറക്കുമ്പോൾ അല്ലെങ്കിൽ ചില ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പോപ്പ് അപ്പ്...

പുതുവർഷത്തിൽ  പുത്തനാകാം

പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും  മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ അടിമുടി മാറ്റിപണിതാൽ മാത്രമേ ജീവിതത്തിൽ സന്തോഷം നിറയൂ എന്ന് വിചാരിക്കരുത്.  ജീവിതത്തോടുള്ള...

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ

"New Year is not just about changing the calendar, but about resetting the mindset.'' പുതുവർഷത്തെ വരവേൽക്കുവാനായി പുതിയ തീരുമാനങ്ങൾ,...

പ്രതീക്ഷയുടെ ചെറുകാഴ്ച

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു പോകുമെന്ന്? പ്രാണനു തുല്യം സ്‌നേഹിച്ച പ്രിയമുള്ളവളോടുള്ള ഇഷ്ടം ഇല്ലാതാകുമെന്ന്? ഏറ്റവും പ്രിയങ്കരമായി അനുവർത്തിച്ചിരുന്ന...