സോഷ്യല്‍ മീഡിയാ ടീനേജ് പെണ്‍കുട്ടികളെ വിഷാദരോഗികളാക്കുന്നു

Share post:

സോഷ്യല്‍ മീഡിയാ ഉപയോഗം വഴിയുള്ള വിഷാദരോഗം കൂടുതലായും ബാധിക്കുന്നത് ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഹരാസ്‌മെന്റുകള്‍ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെയും ശരീരത്തെക്കുറിച്ചുള്ള ഇമേജുകളെയും ബാധിക്കുന്നുവെന്നും ഇത് ക്രമേണ അവരെ ഉറക്കമില്ലായ്മയിലേക്കും പതുക്കെ വിഷാദരോഗത്തിലേക്കും നയിക്കുന്നുവെന്നുമാണ് പഠനം. ആണ്‍കുട്ടികളെക്കാള്‍ ഇത്തരം അവസ്ഥയിലേക്ക് വഴുതിവീഴുന്നത് പെണ്‍കുട്ടികളാണത്രെ. ബ്രിട്ടനില്‍ അടുത്തയിടെ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 11000 ചെറുപ്പക്കാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അതില്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ സോഷ്യല്‍മീഡിയായില്‍ സമയം ചെലവിടുന്നവരായിരുന്നു. പന്ത്രണ്ട് ശതമാനം മാത്രമേ മിതമായ തോതില്‍ സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്നവരായിട്ടുണ്ടായിരുന്നുള്ളൂ. 38 ശതമാനം അധികസമയവും അതായത് അഞ്ചു മണിക്കൂറിലേറെ സോഷ്യല്‍ മീഡിയായില്‍ ചെലവഴിക്കുന്നവരായിരുന്നു. അവരിലാണ് വിഷാദരോഗം പ്രകടമായി കണ്ടത്. സോഷ്യല്‍ മീഡിയാ വഴിയുള്ള വിഷാദരോഗം ആണ്‍കുട്ടികളില്‍ 25 ശതമാനമാണെങ്കില്‍ പെണ്‍കുട്ടികളില്‍ അത് 40 ശതമാനത്തോളമുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 28 ശതമാനം ആണ്‍കുട്ടികളെ ബാധിക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ 40 ശതമാനത്തിലും സോഷ്യല്‍മീഡിയാ വഴിയുള്ള  ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഉത്കണ്ഠയും ഉറക്കമില്ലായ്മയുമാണ് വിഷാദത്തിലേക്ക് നയിക്കുന്നത്.

സോഷ്യല്‍ മീഡിയാ നല്കുന്ന ഇമേജുകളിലൂടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അബദ്ധധാരണകളിലെത്തുന്നതാണ് ഈ പെണ്‍കുട്ടികളെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. കൗമാരക്കാര്‍ തങ്ങളുടെ മൊബൈല്‍ ബെഡ്‌റൂമിലേക്ക് കൊണ്ടുപോകുന്നത് മാതാപിതാക്കള്‍ നിരോധിക്കണമെന്നും മക്കളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതുണ്ടെന്നും  ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡിമിയോളജി ആന്റ് ഹെല്‍ത്ത് കെയര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ കെല്ലി അഭിപ്രായപ്പെടുന്നു.

Related articles

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ്...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ...

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ...