നേപ്പാളില്‍ ഇനിമുതല്‍ വൃദ്ധമാതാപിതാക്കള്‍ വലിച്ചെറിയപ്പെടില്ല

Share post:

വൃദ്ധരായ മാതാപിതാക്കള്‍ സ്വന്തം മക്കളാല്‍ അവഗണിക്കപ്പെടുകയും തെരുവുകളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഇതാ നേപ്പാളില്‍ നിന്ന് ഒരു ശുഭവാര്‍ത്ത. 

മാതാപിതാക്കളുടെ വാര്‍ദ്ധക്യകാലത്ത് അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ മക്കള്‍ പണം നീക്കിവയ്ക്കണമെന്ന നിയമം കൊണ്ടുവരാനാണ് നേപ്പാള്‍ സര്‍ക്കാറിന്റെ നീക്കങ്ങള്‍. അതിന് വേണ്ടി. സീനിയര്‍ സിറ്റിസണ്‍ നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭയുടെ തീരുമാനം. ധനികരുടെ മാതാപിതാക്കളാണ് കൂടുതലായും അവഗണന നേരിടുന്നത്. അതുകൊണ്ട് മക്കളുടെ വരുമാനത്തിന്റെ അഞ്ചു മുതല്‍ പത്തുശതമാനം വരെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ മക്കള്‍ നിക്ഷേപിക്കേണ്ടി വരും. ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍ിന്റെ കണക്കുകൂട്ടല്‍.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...