പ്രതീക്ഷകൾക്കൊപ്പം; സ്വപ്നങ്ങൾക്കും

Share post:

പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം എത്രയോ വിരസമായിരിക്കും. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രതീക്ഷകളാണ്. അതില്ലെങ്കിൽ ജീവിതത്തിന്റെ പ്രസക്തി നഷ്ടമാകും.  പ്രസരിപ്പ് ചോർന്നുപോകും. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളും ഓരോ ദിവസങ്ങളും. പലതരത്തിലുള്ള അനുഭവങ്ങളും സാഹചര്യങ്ങളും വ്യക്തികളും നമ്മുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഞെരുക്കിക്കളയാനുള്ള സാധ്യതകളേറെയാണ്. അവയ്ക്ക്  കീഴ്പ്പെട്ടുപോയാൽ പിന്നെയൊരു ഉയിർത്തെന്നേൽപ്പ് ദുഷ്‌ക്കരമായിരിക്കും. അതുകൊണ്ട്  പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ചവിട്ടിയരയ്ക്കാൻ  നാം മറ്റൊരാൾക്ക് അവസരം കൊടുക്കരുത്. അവർ ചവിട്ടിക്കൊള്ളട്ടെ അതവരുടെ സഹജവാസന.
പക്ഷേ, ആ കാലടികളിൽ നിന്ന് മാറി നിൽ ക്കാനുള്ള ധീരതയും വിവേകവും നാം കാണിക്കണം. നമ്മുടെ സ്വപ്നങ്ങൾ നമുക്ക് വലുതാണ്, പ്രതീക്ഷകളും.  പ്രതീക്ഷകൾക്കൊപ്പം നമുക്ക് സഞ്ചരിക്കാം. സ്വപ്നങ്ങൾക്കൊപ്പം  യാത്ര തുടരാം.
ഒപ്പം പ്രതീക്ഷകൾക്കൊപ്പം… സ്വപ്നങ്ങൾക്കൊപ്പം…

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...