രാത്രി ഏറെ വൈകി ഉറങ്ങുന്നവര്‍ക്ക് പ്രമേഹ സാധ്യത കൂടുതല്‍

Share post:

രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹ സാധ്യതയും ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നതത്. നേരത്തെ ഉറക്കമുണര്‍ന്നെണീല്ക്കുന്നവരുടെയും വൈകി മാത്രം ഉറങ്ങാന്‍ കിടക്കുന്നവരുടെയും ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ഏറെ വ്യത്യാസം കാണാന്‍ കഴിയുന്നുവെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. വൈകി ഉറങ്ങാന്‍ കിടന്ന് വൈകി എണീല്ക്കുന്നവര്‍ക്ക് പലപ്പോഴും പ്രഭാതഭക്ഷണം നഷ്ടമാകുന്നു. അല്ലെങ്കില്‍ നേരം തെറ്റിയാണ് അവര്‍ ഭക്ഷണം കഴിക്കുന്നത്. ധാന്യങ്ങളുടെയോ പച്ചക്കറികളുടെയോ അംശവും അവരുടെ ഭക്ഷണത്തില്‍ കുറവായിരിക്കും. ഇത്തരക്കാരുടെ ആഹാരക്രമത്തില്‍ കൂടുതലായും പഞ്ചസാരയുടെ മറ്റും അംശം കൂടുതലായിരിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2  പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ രാത്രി വൈകി ഉറങ്ങാന്‍ പോകുന്നവര്‍ വളരെ കുറച്ച് ഭക്ഷണം വളരെ തിടുക്കത്തില്‍ കഴിക്കുന്നവരുമായിരിക്കും. തന്മൂലം അവരുടെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുന്നു. ഇത് പ്രമേഹസാധ്യത സൃഷ്ടിക്കുന്നു.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...