വർത്തമാനം

Share post:

‘നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.’

 എവിടെയോ വായിച്ച, ആരുടെയോ  ഉദ്ധരണിയാണ് ഇത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ സംബന്ധിച്ച് വളരെ പ്രസക്തമായ ഒന്നാണ് ഈ വാക്കുകൾ. നമ്മളിൽ ചിലർ ജീവിക്കുന്നത് ദു:ഖം ചുമന്നുകൊണ്ടാണ്. ആ ദു:ഖങ്ങളാകട്ടെ എപ്പോഴും ഭൂതകാലത്തെക്കുറിച്ചോർത്തായിരിക്കും. ചില നഷ്ടങ്ങൾ, വേർപാടുകൾ, വിരഹങ്ങൾ.ആഘാതങ്ങൾ..ശരിയാണ്  പൂർണ്ണമായും നമുക്ക് ഭൂതകാലത്തെ മറക്കാൻ കഴിയില്ല. ചില ഓർമ്മകൾ കണ്ണു നനയ്ക്കുന്നവ തന്നെയാണ്. പക്ഷേ അവയെ താലോലിച്ചിരുന്നാൽ നമ്മൾ ചിരിക്കാൻ തന്നെ മറന്നുപോകും. അതുകൊണ്ട് ഭൂതകാലത്തെ അതിന്റേതായ വഴിക്കുവിടുക.
 വേറെ ചിലർ അകാരണമായി ടെൻഷനടിക്കുന്നവരാണ്. അതായത് നാളെയെക്കുറിച്ചോർത്ത്..നാളെ എന്തു സംഭവിക്കുമെന്നോർത്ത്.. പരാജയപ്പെടുമോ, വിജയിക്കുമോ, പിന്തള്ളപ്പെടുമോ, നഷ്ടമുണ്ടാവുമോ.. ശരിയാണ് നാളെയെക്കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാനാവില്ല. ചില പ്രായോഗികസമീപനവും വിലയിരുത്തലും പദ്ധതികളും നല്ലതുതന്നെ. എന്നാൽ അകാരണമായ ടെൻഷനുകളിൽ തളയ്ക്കപ്പെടുമ്പോൾ നാം ജീവിതത്തിന്റെ സൗന്ദര്യം മറന്നുപോകുന്നു.
വേറെ ചിലരുടെ മനസ്സ് വളരെ സ്വച്ഛമായിരിക്കും, ശാന്തമായിരിക്കും. സമാധാനഭരിതമായിരിക്കും. അവർ ജീവിക്കുന്നത് വർത്തമാനകാലത്തിലാണ്. നാളെയെക്കുറിച്ചോ ഇന്നലെകളെക്കുറിച്ചോ അവർക്ക് അത്യധികമായ ഭാരങ്ങളില്ല. എന്നാൽ ഇന്നിന്റെ സന്തോഷങ്ങളെ അവർ ഒഴിവാക്കുന്നില്ല. അവർ ഇന്നലെകളെക്കുറിച്ചും നാളെകളെക്കുറിച്ചും ചിന്തിക്കുന്നവർ  തന്നെ. പക്ഷേ അവ തങ്ങളെ കീഴടക്കാൻ അവർ സമ്മതിക്കുന്നില്ല.

  ഇതിൽ ഏതുവിഭാഗത്തിലാണ് നാം പെടുന്നത്? ഓരോരുത്തരും സ്വയം ചോദിക്കുക. പക്ഷേ ഒരു കാര്യം എല്ലാവരും ഓർമ്മിക്കുക. നമുക്ക് സ്വന്തമായിട്ടുള്ളത് ഇന്നുകൾ മാത്രമാണ്. അതായത് വർത്തമാനം. ഇന്നലെകളെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവില്ല, നാളെകൾ നമുക്ക് സ്വന്തമാവുമോയെന്ന് തീർച്ചയുമില്ല.  പക്ഷേ ഇന്നുണ്ട്. അതായത് ഇന്ന് നാം ജീവിച്ചിരിക്കുന്നുണ്ട്. അതുകൊണ്ട് വർത്തമാനത്തിൽ ജീവിക്കുക അതിന്റെ സന്തോഷങ്ങളിൽ മുഴുകുക.

സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...