പൊണ്ണത്തടി കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗം

Share post:

ഡയറ്റ്, എക്‌സര്‍സൈസ്…. പൊണ്ണത്തടി കുറയ്ക്കാനുള്ള എത്രയെത്ര മാര്‍ഗ്ഗങ്ങള്‍ നോക്കി പരാജയപ്പെട്ടവരായിരിക്കാം പലരും. എന്നാല്‍ അത്രയ്ക്ക് കഷ്ടപ്പാടൊന്നും കൂടാതെ പൊണ്ണത്തടി കുറയ്ക്കാവുന്നതേയുള്ളൂ. അതിനുള്ള ചില എളുപ്പവഴികള്‍ പറയാം.

ഭക്ഷണം സാവധാനം ചവയ്ക്കുക
വെട്ടിവലിച്ചുകഴിക്കുന്നവരാണ്  കൂടുതലായും പൊണ്ണത്തടിയന്മാര്‍. എങ്ങനെ ഭക്ഷണം പൂര്‍ത്തിയാക്കുന്നു എന്നത് തൂക്കത്തെ ബാധിക്കുന്നുണ്ടത്രെ. അതുകൊണ്ട് സാവധാനം ചവച്ചരച്ച് കഴിക്കുക. ചെറിയ പോര്‍ഷനുകളായും.

പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക. ഇത് വിശപ്പ്കുറയ്ക്കും. വയര്‍ നിറഞ്ഞതായും തോന്നിക്കും

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊരുഎളുപ്പവഴി. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തൂക്കം കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം നന്നായി കുടിക്കുക
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണം കുറച്ചുമാത്രം കഴി്ക്കാന്‍ പ്രേരിപ്പിക്കും. ഫലമോ തൂക്കം വര്‍ദ്ധിക്കുകയില്ല

ടിവി കണ്ട് ഭക്ഷണം കഴിക്കാതിരിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ ഏകാഗ്രത വേണം.ടിവി കണ്ടും കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്തും ഭക്ഷണം കഴിക്കരുത്.അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചുപോകും

നന്നായിട്ടുറങ്ങുക
ഉറക്കക്കുറവ് പലപ്പോഴും വിശപ്പ് കൂട്ടും. അതുകൊണ്ട്  ടെന്‍ഷന്‍ കൂടാതെ മതിയായ സമയമെടുത്ത് ഉറങ്ങുക.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...