ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

Share post:

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും ജീവിതം വിരസമാകുകയും ജോലി മടുക്കുകയും ചെയ്‌തേക്കാം. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍, അടുത്തദിവസത്തെ ഉന്മേഷത്തോടെ  സ്വീകരിക്കാന്‍ എന്തെങ്കിലും എളുപ്പവഴികളുണ്ടോ?

ഓരോ ദിവസത്തെയും വിശേഷങ്ങള്‍ ഡയറിയില്‍ എഴുതുക എന്നതാണ് അതിലൊരു എളുപ്പവഴി. ആ ദിവസം ബോസില്‍ നിന്ന് കിട്ടിയ ശകാരം, സഹപ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ അവഗണന, അപ്പോഴൊക്കെ മനസ്സില്‍ തോന്നിയ ദേഷ്യം, അടക്കിനിര്‍ത്തിയ അമര്‍ഷം എല്ലാം തുറന്നെഴുതുക, ആ ഡയറിയിലേക്ക്. ഒരു തെറാപ്പിയുടെ ഫലം ചെയ്യും ഇത്തരം ഡയറിയെഴുത്തുകള്‍. മനസ്സിലെ സ്‌ട്രെസും സങ്കടവും എല്ലാം എഴുതിവയ്ക്കുമ്പോഴേയ്്ക്കും അകന്നുപോകും.

പുറത്തുപോകുക
ഓഫീസ് ജോലി കഴിഞ്ഞ് വെറുതെ  പുറത്തേക്ക് പോകുക. പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ നടക്കുക. ഇനി അധികദൂരം പുറത്തേക്ക് പോകാന്‍ കഴിയില്ലെങ്കിലോ നടക്കാന്‍ സാധിക്കില്ല എങ്കിലോ മുറ്റത്തോ ബാല്‍ക്കണിയിലോ ഇറങ്ങിനിന്ന് പ്രകൃതിയെ കാണുക. മാനസികമായ സന്തോഷവും ഊര്‍ജ്ജവും തിരികെയെടുക്കാനും ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും.

ചൂടുവെള്ളത്തിലുള്ള കുളി, പാട്ടുകേള്‍ക്കല്‍ എന്നിവയും നല്ലതുതന്നെ. കുളിക്കുമ്പോള്‍ സെന്റ് ഒന്നുരണ്ടു തുള്ളി ചേര്‍ക്കുന്നത് നല്ലതാണ് അതുപോലെ നല്ല പുസ്തകം വായിക്കുക.. ഇതൊക്കെ ചെയ്തുകഴിയുമ്പോള്‍ മൈന്റ്‌സെറ്റ് മാറിക്കോളൂം.നിരാശതയും മടുപ്പും മാറും. സുഹൃത്തുക്കളുമായി സമയം ചെലവിടുകയാണ് മറ്റൊന്ന്. അടുത്തുള്ള സുഹൃത്താണെങ്കില്‍ അവിടെ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഫോണ്‍വിളിക്കുകയോ മറ്റോ ചെയ്യുക. മനസ്സ് തുറന്ന് സംസാരിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ മനസ്സിലെ പാതി സമ്മര്‍ദ്ദങ്ങളും ഒഴിവായിക്കോളും. എന്താ ഇനി ഇതൊക്കെ ഒന്ന് ശ്രമിച്ചുനോക്കുന്നോ?

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...