ഒപ്പമുണ്ട്…

Share post:

വഴികളിൽ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്, വഴിയറിയാതെ വിഷമിക്കുന്നവരുണ്ട്, വഴി തെറ്റിപ്പോയവരുണ്ട്.. ഇനി മുതൽ അത്തരക്കാർക്കെല്ലാം കൂടെ ഒപ്പമുണ്ട്. വഴി പറഞ്ഞുതരുന്ന മാർഗ്ഗദർശിയായിട്ടല്ല, എല്ലാറ്റിനും മീതെ ഉയർന്നുനില്ക്കുന്ന മാർഗ്ഗദീപമായിട്ടുമല്ല. മറിച്ച് നിങ്ങളെ മനസ്സിലാക്കുന്ന ഒരാളായി… കേൾക്കാൻ സന്നദ്ധതയുള്ള ഒരാളായി… കൈപിടിച്ചും വിരൽ കോർത്തും നടന്നുപോകാൻ കഴിയുന്ന ഒരാളായി… എല്ലാവരും അതാഗ്രഹിക്കുന്നുണ്ട് ഒരു കൂട്ട്… ഒപ്പം നടക്കാൻ ഒരാൾ..

അതെ, ഒപ്പം മാഗസിൻ നിങ്ങൾക്കൊപ്പം നടന്നുതുടങ്ങുകയാണ്.

കുടുംബങ്ങൾക്കൊപ്പം, യുവജനങ്ങൾക്കൊപ്പം… കൂടുതൽ നല്ല മനുഷ്യരാകാനും നന്മയുടെ സുഗന്ധം പ്രസരിപ്പിക്കുന്നവരാകാനും ഓരോരുത്തരുടെയും ആന്തരികതയെ കൂടുതൽ പ്രകാശിപ്പിക്കാനുമാണ് ഒപ്പംആഗ്രഹിക്കുന്നത്… അതുതന്നെയാണ് ഒപ്പം ശ്രമിക്കുന്നതും.

അടുത്തലക്കം മുതൽ എല്ലാ മാസവും പതിനഞ്ചാം തിയതിയോടെ ഒപ്പം നിങ്ങളുടെ കൈകളിലെത്തും. പരസ്യങ്ങൾ കൂടാതെയാണ് ഒപ്പം അണിയിച്ചൊരുക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കുമല്ലോ?

ലോകത്ത് നന്മ പുലരണമെന്നും സമാധാനം ഉണ്ടാകണമെന്നും കൂടുതൽ  സ്‌നേഹിക്കണമെന്നും ആഗ്രഹിക്കുന്നവരെല്ലാം ഒപ്പത്തിന്റെ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ മാസിക ഏതെങ്കിലും തരത്തിൽ സമൂഹത്തിനോ വ്യക്തികൾക്കോ പ്രയോജനപ്പെടുന്നതാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ ദയവായി ഒപ്പം മാഗസിൻ എല്ലാവരെയും പരിചയപ്പെടുത്തണമെന്ന് അഭ്യർത്ഥി ക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെച്ചും തിരുത്തലുകൾ നിർദ്ദേശിച്ചും മാറ്റങ്ങൾ ആവശ്യപ്പെട്ടും ആശയങ്ങൾ അറിയിച്ചും എല്ലാവരും ഒപ്പത്തിന്റെ കൂടെയുണ്ടാകുമല്ലോ?

ഒപ്പമായിരിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട്,
സ്‌നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്‌

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...