വിജയത്തിന് പുതിയ നിർവചനങ്ങൾ

Share post:

മകന്റെ വർഷാവസാന പരീക്ഷയുടെ മാർക്ക്‌ലിസ്റ്റിൽ ഒപ്പിടാൻപോയ ഒരു അപ്പൻ.  എല്ലാ വിഷയത്തിലും അ+  വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരന്റിനെയും പോലെയായിരുന്നു അയാളും. പക്ഷേ താൻ പ്രതീക്ഷിച്ചതുപോലെയോ മുൻ എക്സാമുകളിലേതുപോലെയോ മാർക്ക് മകനില്ലെന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്തിന് മങ്ങലേറ്റിരുന്നു. അയാളെയും സാഹചര്യങ്ങളെയും നല്ലതുപോലെ അറിയാവുന്ന അധ്യാപിക അപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ്:  ”നിങ്ങളുടെ മകന് ഫുൾ  അ+ ഇല്ലെന്നത് ശരി. പക്ഷേ അവന്റെ ക്യാരക്ടർ, പേഴ്സണാലിറ്റി മികച്ചതാണ്. ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ, പരീക്ഷയിലെ മാർക്കിനെക്കാൾ ഗുണം ചെയ്യുന്നത് അതാണ്. അതുകൊണ്ട് അങ്ങനെയൊരു മകനെ കിട്ടിയതിൽ നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്.”

വീട്ടിലെത്തിയപ്പോൾ മകന്റെ മനസ്സ് അറിയുന്നതിനായി അയാൾ ചോദിച്ചു: ”നിനക്ക് മാർക്ക് കുറവാണല്ലോ.”
മകന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഉത്തരങ്ങൾ എഴുതിയതിൽ എനിക്ക് മാർക്ക് കുറവാണെങ്കിലും എനിക്ക്  വിഷയം അറിയാം അച്ഛാ. മാത്രവുമല്ല എല്ലാറ്റിനും ഫുൾമാർക്ക് മേടിക്കണം എന്ന് പറഞ്ഞ് അച്ഛനൊരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടുമില്ലല്ലോ. എന്നും ഞാൻ മാത്രം ഫസ്റ്റ് മേടിച്ചാൽ പോരല്ലോ വേറെയുള്ളവരും കപ്പടിക്കട്ടെയച്ഛാ…” മകനെ തന്നോട് ചേർത്ത് വരിഞ്ഞുമുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെയും  ബിസിനസിൽ പരാജയപ്പെട്ടുപോയതിന്റെയും അഭിമുഖപ്പരീക്ഷയിൽ പിന്തള്ളപ്പെട്ടുപോയതിന്റെയും പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെയും നിരാശയിലും വേദനയിലും കഴിയുന്നവരുടെയും ലോകമാണ് ഇത്. ആത്യന്തികമായി എല്ലാവരും വിജയിക്കാനും ഒന്നാമതെത്താനും ആഗ്രഹിക്കുന്നവരാണ്. അത്തരം ശ്രമങ്ങൾ  ഉണ്ടാവേണ്ടതു നല്ലതുമാണ്. എങ്കിലും പരീക്ഷയിലെ മാർക്കും അഭിമുഖപ്പരീക്ഷയിലെ ഒന്നാം സ്ഥാനവും മാത്രമല്ല ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് നാം മനസ്സിലാക്കണം.
വിജയങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ ലക്കം ഒപ്പം നടത്തുന്നത്. മികച്ച എഴുത്തുകാരെയാണ് ഈ ലക്കത്തിൽ അതിനായി ഉപയോഗിച്ചിരിക്കുന്നതും. വിജയത്തിന്റെ അടിസ്ഥാനഭാവത്തെ നിഷേധിക്കാതെ തന്നെ പുതിയ രീതിയിൽ വിജയങ്ങളെ നോക്കിക്കാണാൻ അവരെഴുതിയ ഈ ലേഖനങ്ങൾ ഏറെപ്പേരെ പ്ര ചോദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...